മലയാള ചലച്ചിത്രരംഗത്തെ മികച്ച യുവനടിമാരിലും നർത്തകിമാരിലും ഒരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ നൃത്തവേദിയിൽ തിളങ്ങി, പിന്നീട് സിനിമയിലെത്തി തന്റേതായ ഒരിടം കണ്ടെത്താൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ബാല്യകാലസഖി’ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതിൽ നായികയുടെ (ഇഷ തൽവാർ) കുട്ടിക്കാലമാണ് സാനിയ അവതരിപ്പിച്ചത്.
2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി നായികയാകുന്നത്. ഈ ചിത്രത്തിലെ ‘ചിന്നു’ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും സാനിയയ്ക്ക് മികച്ച തുടക്കം നൽകുകയും ചെയ്തു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിൽ ‘ജാൻവി’ എന്ന വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി.
സാനിയ ഇയ്യപ്പൻ.Photo:Samayam malayalam
ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ക്വീൻ എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സാനിയ. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സിനിമയിൽ അഭിനയിക്കേണ്ട എന്ന് തിരുമിനിച്ചിരുന്ന സമയത്ത് ആണ് ആദ്യ ചിത്രമായ ക്വീൻ സിനിമയിലേക്കുള്ള അവസരം വരുന്നത് എന്നും അക്കാര്യം പറഞ്ഞപ്പോൾ സംവിധായകൻ ടിജോ ജോസ് ആന്റണിയാണ് തന്നെ പറഞ്ഞ് കോൺവിൻസ് ചെയ്‌തു ക്വീൻ സിനിമയിൽ അഭിനയിപ്പിച്ചത് എന്നും സാനിയ പറയുന്നു.
സാനിയ ഇയ്യപ്പൻ.Photo:Screengrab/Youtube
‘സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ‘ക്വീൻ’ എന്ന സിനിമയാണ്. അതുകൊണ്ടുതന്നെ ഡിജോ ചേട്ടനോട് (ഡിജോ ജോസ് ആന്റണി) എനിക്ക് എപ്പോഴും കടപ്പാടുണ്ട്. അക്കാലത്ത് സിനിമ ഇനി വേണ്ടെന്നുവെച്ച് മാറിനിൽക്കാൻ ആലോചിച്ചിരുന്ന എന്നെ, അദ്ദേഹം സംസാരിച്ച് കൺവിൻസ് ചെയ്ത് അഭിനയിപ്പിക്കുകയായിരുന്നു. ഇന്ന് നന്ദിയോടെ മാത്രമേ എനിക്കത് ഓർക്കാൻ കഴിയൂ’, സാനിയ ഇയ്യപ്പൻ പറയുന്നു.
Content Highlight: Saniya Iyyappan says ‘Queen’ was the turning point in her life