| Saturday, 22nd July 2017, 5:04 pm

മോദിക്കും ജെയ്റ്റ്‌ലിക്കും സാനിറ്ററി നാപ്കിന്‍ അയച്ചുകൊടുത്ത് തമിഴ്‌നാട്ടില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: സാനിറ്ററി നാപ്കിനുകള്‍ക്ക് 12% ജി.എസ്.ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കും നാപ്കിനുകള്‍ അയച്ച് കൊടുത്തുകൊണ്ട് തമിഴ് നാട്ടില്‍ പ്രതിഷേധം.

തമിഴ്‌നാടിലെ റെവല്യൂഷനറി യൂത്ത് ഫ്രണ്ട്(ആര്‍.വൈ.എഫ്.) അംഗങ്ങളാണ് പ്രതിഷേധസമരം നടത്തിയത്. പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

മുമ്പ് അഞ്ച് ശതമാനം നികുതി ഉണ്ടായിരുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് ഇപ്പോള്‍ 12 ശതമാനമാണ് നികുതി. ഇത് അഗീകരിക്കാന്‍ കഴിയില്ല. ഇത് സ്ത്രീകളുടെ അവകാശങ്ങളെ തകര്‍ക്കുന്ന തീരുമാനമാണ്. ഹിന്ദുത്വ ശക്തികളുടെ ഗുഡാലോചനയുടെ ഫലമാണിത്; പ്രതിഷേധക്കാര്‍ പറഞ്ഞു.


Read it വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം. വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍


ആവശ്യവസ്തുക്കളായ നാപ്കിനു 12 ശതമാനവും കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനു 18 ശതമാനവുമാണ് ജി.എസ്.ടി. എന്നാല്‍ അതേ സമയം അഞ്ച് ശതമാനമാണ് പിസ്സയുടെ നികുതി. രാജ്യത്തെ 88 ശതമാനം സ്ത്രീകള്‍ക്കും നാപ്കിന്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈ നികുതി വര്‍ദ്ധനവ് പാവപ്പെട്ട സ്ത്രീകളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയെ ഉള്ളുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇതിനിടെ സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയെതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ബോബൈ ഹൈകോടതി നേട്ടീസ് അയച്ചിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more