| Saturday, 12th July 2025, 10:10 pm

വിജയ്‌യുടെ കടുത്ത ഫാന്‍, അദ്ദേഹത്തിന്റെ ആ സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല: സംഗീത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സംഗീത. ബാലതാരമായാണ് സംഗീത സിനിമാലോകത്തേക്ക് കടന്നുവന്നത്. ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു സംഗീത. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് താരത്തെ തേടിയെത്തിയിരുന്നു.

തമിഴില്‍ സംഗീതയുടെ കരിയറിലെ വഴിത്തിരിവായ ചിത്രമാണ് പൂവേ ഉനക്കാക. വിജയ് നായകനായെത്തിയ ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളായാണ് സംഗീത വേഷമിട്ടത്. വിജയ്‌യെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത. പൂവേ ഉനക്കാകയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം ഇന്ന് കാണുന്നതുപോലെ വലിയ സ്റ്റാറാകുമെന്ന് താന്‍ കരുതിയില്ലെന്ന് സംഗീത പറഞ്ഞു.

ആ സിനിമക്ക് ശേഷം വിജയ് വളരെ വേഗത്തില്‍ സൂപ്പര്‍താരമായി മാറിയെന്നും അയാളുടെ എല്ലാ സിനിമകളും വിടാതെ കാണാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തുപ്പാക്കി എന്ന സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഒരുപാട് തവണ ആ സിനിമ കണ്ടിട്ടുണ്ടെന്നും സംഗീത പറയുന്നു. അവള്‍ വികടന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സംഗീത.

‘എന്റെ കരിയറില്‍ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള സിനിമകളില്‍ ഒന്നാണ് പൂവേ ഉനക്കാക. ഇന്നും പലരും എന്നോട് ആ സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ട്. വിജയ്‌യുമായി വര്‍ക്ക് ചെയ്ത അനുഭവം മറക്കാനാകാത്തതാണ്. ആ സിനിമക്ക് ശേഷം വിജയ്‌യുടെ എല്ലാ സിനിമകളും മുടങ്ങാതെ കാണാറുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ വിജയ്‌യുടെ കടുത്ത ആരാധികയാണ്.

തുപ്പാക്കി എന്ന സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എത്ര തവണ ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. അതിന് മുമ്പ് അത്രക്ക് മികച്ച രീതിയില്‍ ഒരു സിനിമ വിജയ് ചെയ്തിട്ടില്ലെന്ന് വേണം പറയാന്‍. ആ സിനിമയില്‍ വിജയ്‌യെ പ്രസന്റ് ചെയ്തിരിക്കുന്ന രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലൊരു സിനിമ പിന്നീട് അദ്ദേഹം ചെയ്തിട്ടില്ല.

ഇന്നും എന്നോട് പലരും പൂവേ ഉനക്കാകയുടെ ക്ലൈമാക്‌സിനെക്കുറിച്ച് സംസാരിക്കും. അവസാനം ഞാനും വിജയ്‌യും ഒന്നിക്കണമെന്ന് പലരും പറയാറുണ്ട്. സത്യം പറഞ്ഞാല്‍ ആ സിനിമക്ക് വേണ്ടി രണ്ട് രീതിയിലുള്ള ക്ലൈമാക്‌സ് ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് നായികമാരില്‍ ഓരോരുത്തരുമായി ഒന്നിക്കുന്നതായിട്ട് ഷൂട്ട് ചെയ്ത് വെച്ചു. അതില്‍ റിലീസ് ചെയ്തത് ഒരെണ്ണം മാത്രമാണ്,’ സംഗീത പറയുന്നു.

Content Highlight: Sangita saying Thuppakki is her favorite Vijay movie

We use cookies to give you the best possible experience. Learn more