| Wednesday, 15th October 2025, 3:28 pm

19ാം വയസിലാണ് ആ ചിത്രത്തില്‍ രണ്ടുകുട്ടികളുടെ അമ്മയായി അഭിനയിച്ചത്: സംഗീത മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് മാറി നിന്ന സംഗീത ചാവേര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നു. ഹൃദയപൂർവ്വം ആണ് സംഗീത ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ സംഗീതക്ക് പ്രായം 19ആയിരുന്നു. തന്നെക്കാള്‍ പ്രായമുള്ള റോളുകളില്‍ അഭിനയിക്കാന്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്ന് സംഗീത പറയുന്നു.

ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ 19 വയസാണ്. രണ്ടുകുട്ടികളുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. മുമ്പും എന്നേക്കാള്‍ പ്രായമുള്ള റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതെന്റെ ജോലി ആയിട്ടാണ് കണ്ടത്. തിരക്കഥ ഇഷ്ടപ്പെട്ടാല്‍, നല്ല കഥാപാത്രമായാല്‍ അഭിനയിക്കും. അതാണ് എന്നത്തെയും തീരുമാനം. സ്‌ക്രീനില്‍ എന്റെ പ്രായം കാണിക്കണം എന്നൊന്നും ഓര്‍ക്കാറില്ല. ചാവേറിലും എന്നേക്കാള്‍ പ്രായമുള്ള അമ്മ വേഷമാണ്.

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാള്‍ക്ക് ഇങ്ങനെയല്ലേ ചിന്തിക്കാനാവൂ. ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. അച്ഛന്റെ വീട് മലപ്പുറം കോട്ടയ്ക്കലും അമ്മ പാലക്കാടും,’ സംഗീത പറയുന്നു.

തന്റെ സഹോദരനെയാണ് ആദ്യം സിനിമ തേടി വന്നത്. ഒഡിഷന് താനും പോയി. എന്നാല്‍ അവര്‍ മറ്റൊരു കുട്ടിയെ മുമ്പേ തെരഞ്ഞെടുത്തിരുന്നു. താന്‍ വന്നത് ഒഡിഷനാണെന്ന് കരുതി അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അതില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്ന് തനിക്ക് പത്ത് വയസാണ് പ്രായം. പിന്നീട് ചെറിയ റോളുകള്‍ ചെയ്തു. പിന്നീട് നായികയായെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

Content Highlight: Sangeetha Madhav played the role of a mother of two children in the age of 19

We use cookies to give you the best possible experience. Learn more