നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെന്‍, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്.
വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീഡിയ വൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ നടി മമിതയെ കുറിച്ച് സംസാരിക്കുകയാണ് സംഗീത്.
സംഗീത് പ്രതാപ്. Photo. X.com
താനും മമിതയും എല്ലാം ഒരുപാട് ഇൻസെക്യൂരിറ്റീസും സെൽഫ് ഡൗട്ടുകളും മറികടന്നാണ് ഇന്ന് ഈ നിലയിൽ എത്തിയത് എന്ന് പറയുകയാണ് സംഗീത്. മമിത അനായാസമായാണ് ഒരേ സമയം മൂന്ന് സിനിമകളിൽ അഭിനയിക്കുന്നത് എന്നും, തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും നടപ്പുള്ള കാര്യമല്ലെന്നും സംഗീത് കൂട്ടിച്ചേർക്കുന്നു.
‘നിങ്ങൾക്ക് എല്ലാവർക്കും ലൈംലൈറ്റിലുള്ള വളരെ സന്തോഷമുള്ള ഞങ്ങളെയാണ് കാണാൻ സാധിക്കുന്നത്, എന്നാൽ ഞങ്ങൾ ഒക്കെ ഒരുപാട് ഇൻസെക്യൂരിറ്റീസും സെൽഫ് ഡൗട്ടും നേരിട്ട് സ്ട്രഗിൾ ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയിട്ടുള്ളത്.
മമിതയുടെ കാര്യത്തിൽ എനിക്ക് ഏറ്റവും കൂടുതൽ സർപ്രൈസിംങ് ആയി തോന്നിയത് എനിക്കൊക്കെ ഒരു ക്യാരക്ടർ കംപ്ലീറ്റ് ചെയ്തു കഴിഞ്ഞാൽ മാത്രമേ അടുത്തതിലേക്ക് കടക്കാൻ സാധിക്കൂ. എന്നാൽ മമിത മൂന്ന് സിനിമകൾ ഒക്കെ ഒരേ സമയം ചെയ്തിട്ടുണ്ട്, ആ മൂന്ന് ക്യാരക്ടറുകൾ ആണെങ്കിൽ മൂന്ന് വ്യത്യസ്ത വൈബുള്ള ആളുകളായിരിക്കും, അതിന് കുറച്ച് പരിപാടി കയ്യിൽ വേണം,’ സംഗീത പറഞ്ഞു.
സിനിമകളുടെ ഡേറ്റുകൾ ഹാൻഡിൽ ചെയ്യുക എന്നത് ഏറ്റവും സമ്മർദ്ദമുള്ള കാര്യമാണെന്നും സംഗീത് പറയുന്നു. മമിത ആ കാര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ടെന്നും, അത്തരത്തിൽ ചെയ്തിട്ടുള്ള ചില സിനിമകൾ കാണാൻ കാത്തിരിക്കുകയാണെന്നും സംഗീത് പറഞ്ഞു.
‘സിനിമയിൽ ഞാൻ മനസിലാക്കിയിടത്തോളം ആക്ടേഴ്‌സിന് ഏറ്റവും വലിയ പണി ഡേറ്റുകൾ ഹാൻഡിൽ ചെയ്യുക എന്നതാണെന്ന് തോന്നും. മമിത അത് നല്ല രീതിയിൽ ഹാൻഡിൽ ചെയ്യാൻ പഠിച്ചിട്ടുണ്ട്. കാരണം നല്ല പ്രൊജക്റ്റുകൾ വരുമ്പോൾ അത് വിട്ടുകളയാൻ പറ്റില്ലല്ലോ, ഇപ്പോൾ അവൾ അത് പെർഫെക്റ്റ് ആയി മാനേജ് ചെയ്യുന്നുണ്ട്.
ഇനി ആ സിനിമകളാണ് സംസാരിക്കേണ്ടത്, ആ സിനിമകളിലെ കുറെ പരിപാടികളൊക്കെ എനിക്കറിയാം, കാരണം ഓരോ സീൻ ഒക്കെ കഴിയുമ്പോൾ അവൾ എന്നെ വിളിച്ച് ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്ന് പറയാറുണ്ട്, അതുകൊണ്ട് തന്നെ ആ സിനിമകൾ കാണാൻ ഇപ്പോൾ വെയിറ്റിംഗ് ആണ്,’ സംഗീത പറഞ്ഞു.
സംഗീത് പ്രതാപ്. മമിത ബൈജു. Photo. Instagram
ഡിനോയ് പൗലോസിന്റെ സംവിധാനത്തിൽ മമിതയും സംഗീതും നായികാ നായകന്മാരായി എത്തുന്ന പുതിയ ചിത്രമായ ഹലോ ഡിയർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു.