സിനിമാലോകത്ത് എഡിറ്ററായി കടന്നുവന്ന് പിന്നീട് ക്യാമറക്ക് മുന്നിലെ നിറസാന്നിധ്യമായിരിക്കുകയാണ് സംഗീത് പ്രതാപ്. സൂപ്പര്‍ ശരണ്യയടക്കം നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത സംഗീത് പ്രേമലുവിലൂടെയാണ് ശ്രദ്ധ നേടിയത്. അമല്‍ ഡേവിസ് എന്ന കഥാപാത്രം സംഗീതിന് നല്‍കിയ മൈലേജ് ചെറുതല്ലായിരുന്നു.
പ്രേമലുവിന് ശേഷം അഭിനയത്തിലാണ് സംഗീത് കൂടുതലായി ശ്രദ്ധ നല്‍കുന്നത്. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം നായകനായി വേഷമിടുകയാണ്. ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പായിരുന്നു ലഭിച്ചത്. കരിയറിലും ജീവിതത്തിലും ഒരുപോലെ സന്തോഷം നിറഞ്ഞ സ്‌റ്റേജിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് സംഗീത്.
സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
ധന്യ വര്‍മയുമായുള്ള അഭിമുഖത്തിനിടെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം താരം സംസാരിച്ചു. പങ്കാളി ആന്‍സിയെ ചെറുപ്പം മുതല്‌ക്കേ അറിയാമായിരുന്നെന്ന് സംഗീത് പറഞ്ഞു. തന്റെ സുഹൃത്തിന്റെ അനിയത്തിയാണ് ആന്‍സിയെന്നും തങ്ങളുടെ പ്രണയം ആരംഭിച്ചത് വളരെ പെട്ടെന്നായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പറയാന്‍ തുടങ്ങിയാല്‍ വലിയ കഥയാണത്. മാളുവിനെ പരിചയപ്പെടുന്നതിന് മുമ്പ് എനിക്ക് സ്‌കൂള്‍ ടൈം മുതലേ മറ്റൊരു റിലേഷനുണ്ടായിരുന്നു. ഒമ്പത് വര്‍ഷത്തോളം അത് മുന്നോട്ട് പോയി. പിന്നീട് ആ റിലേഷന്‍ അവസാനിപ്പിക്കേണ്ടി വന്നു. ഞാനാണെങ്കില്‍ ആകെ ഡൗണായി നിന്ന സമയത്താണ് മാളുവുമായി കമ്പനിയായത്. എന്റെ ഫ്രണ്ടിന്റെ അനിയത്തിയാണ്. വളരെ കുറച്ച് തവണ മാത്രമേ കണ്ടിട്ടുള്ളൂ.
ഒരുദിവസം ബര്‍ത്ത് ഡേയ്ക്ക് വിഷ് ചെയ്ത് മെസേജയച്ചാണ് തമ്മില്‍ സംസാരിച്ച് തുടങ്ങിയത്. പിന്നീട് പെട്ടെന്ന് തന്നെ കമ്പനിയായി. പരിചയപ്പെട്ട് മൂന്നാം ദിവസം ഞാന്‍ പ്രൊപ്പോസ് ചെയ്തു. ലൈഫില്‍ വളരെ വേഗത്തില്‍ ഓരോ തീരുമാനങ്ങളെടുക്കുന്നയാളാണ് ഞാന്‍. അതൊന്നും തെറ്റാറുമില്ല. ആ ഒരു ചിന്തയിലാണ് മാളുവിനെ പ്രൊപ്പോസ് ചെയ്തത്. അഞ്ചാമത്തെ ദിവസം അവള്‍ ഓക്കെ പറഞ്ഞു. ഇത് കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന് ആദ്യം ഡൈജസ്റ്റായില്ല. പിന്നീട് ഓക്കെയായി,’ സംഗീത് പറയുന്നു.
ജര്‍മനിയിലേക്ക് പഠിപ്പിക്കാന്‍ വിടാനായിരുന്നു ആന്‍സിയുടെ വീട്ടുകാരുടെ തീരുമാനമെന്നും താന്‍ ഇടപെട്ട് അത് മാറ്റിയെന്നും സംഗീത് പറഞ്ഞു. ഹോം സിക്‌നെസ്സുള്ള ആന്‍സിയുടെ മനസ് മാറ്റിയാണ് ആ തീരുമാനത്തില്‍ നിന്ന് പിന്മാറ്റിയതെന്നും താരം പറയുന്നു. രണ്ട് വീട്ടുകാരും തങ്ങളുടെ ബന്ധത്തില്‍ സപ്പോര്‍ട്ടായിരുന്നെന്നും സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap shares his love story