മമിതയും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ച് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് കിട്ടിയത് ഈ കോമ്പോ ഒരുമിക്കുന്നു എന്ന വാര്‍ത്തയാണ്. ഡിനോ പൗലോസ് എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ഇരുവരും എത്തുന്നത്.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണിത്. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത്.
‘പ്രേമലു കഴിഞ്ഞപ്പോഴാണ് ഈ സ്‌ക്രിപ്റ്റ് വന്നത്. നസ്‌ലെനെ ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. പിന്നെ ഒരു പോയ്ന്റില്‍ എന്നിലേക്ക് വരികയായിരുന്നു. ഈ കഥ തന്നെ ഞാനും വേറേ ആളും എന്ന രീതിയില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. മമിതയും മറ്റൊരു ആക്ടറും എന്ന രീതിയിലും പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെയൊക്കെ പ്ലാന്‍ ചെയ്തിട്ട് പല പ്രൊഡക്ഷന്‍സും വന്ന് പോയിട്ടുണ്ട്. ഞാന്‍ സിനിമയില്‍ ഒാക്കെ ആകില്ല എന്ന് പറഞ്ഞ പ്രൊഡക്ഷന്‍സ് ഉണ്ടായിട്ടുണ്ട്. പിന്നെ ഒരു ബെസ്റ്റ് ടൈമില്‍ സിനിമ അങ്ങ് ഓണ്‍ ആയി.
ആ പോസ്റ്റര്‍ നോക്കിയാല്‍ മനസിലാകും എല്ലാം ടോപ് ടെക്‌നീഷ്യന്‍സും ബാനറുമാണ്. ആഷിഖ് ഉസ്മാന്‍. അതുപോലെ ചമന്‍, മ്യൂസിക് ഗോവിന്ദേട്ടന്‍. നോക്കിയപ്പോള്‍ ഒരു ഡ്രീം ടീം. ആദ്യം മുതല് ഞാനും അവളും ചെയ്യണമെന്നായിരുന്നു ഡിനോ ചേട്ടന്റെ ആഗ്രഹം. ഭയങ്കര ജെന്യൂവിനായിട്ടുള്ള ഒരു സിനിമയാണ് ഇത്. പിന്നെ സിനിമ റോം കോം ആണ്. ഞങ്ങള്‍ പേഴ്‌സണല്‍ ലൈഫില്‍ കുറച്ചുകൂടി ബ്രദര്‍ലി അഫക്ഷന്‍ ഉള്ള ആളുകളാണ്.
അതുകൊണ്ട് ഞങ്ങള്‍ കുറച്ച് ആശയകുഴപ്പത്തിലായിരുന്നു. ഞാന്‍ പിന്നെയും ഓക്കെയായിരുന്നു. അവള്‍ക്ക് കുറച്ചുകൂടി കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ആ സിനിമയുടെ ജെനുവിനിറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല രസമുള്ള എഴുത്താണ് ഈ സിനിമയുടേത്. ഒരു ചെറിയ സിനിമയാണെങ്കിലും നല്ല രസമുള്ള ഒരു സിനിമയായിരിക്കും,’ സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth Pratap says Naslen was the first to be planned the movie