നടന്‍ എന്ന നിലയില്‍ അറിയപ്പെട്ട സംഗീതിനെ എഡിറ്റര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ലായിരുന്നു. സിനിമയോട് അതിയായ പാഷനുള്ള വ്യക്തിയായിരുന്നു സംഗീത്. എഡിറ്റിങ്ങിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങിയത്. ഒരു ആക്‌സിഡന്റല്‍ ആക്ടറാണ് താനെന്ന് സംഗീത് സംഗീതിനെ തന്നെ പലപ്പോഴും വിശേഷിപ്പിച്ചിരുന്നു.
ഹെലനില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച സംഗീത് പത്രോസിന്റെ പടപ്പുകളിലൂടെ സ്വതന്ത്ര എഡിറ്ററായി. തിരക്കഥാകൃത്തും നടനുമായ ഡിനോയ് പൗലോസിന്റെ അയല്‍ക്കാരനും സുഹൃത്തുമായിരുന്നു അദ്ദേഹം. ഡിനോയിയുടെ ഉറപ്പിലാണ് പത്രോസിന്റെ പടപ്പുകള്‍ സംഗീത് കമ്മിറ്റ് ചെയ്തത്. അതിനിടെ ഹൃദയം, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളില്‍ അഭിനയിച്ചു. പത്രോസിന്റെ പടപ്പുകളിലും ചെറിയൊരു വേഷം കൈകാര്യം ചെയ്തു.
2023ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ സിനിമയുടെ എഡിറ്ററായി. ലിറ്റില്‍ മിസ് റാവുത്തര്‍ കുറച്ചു പരീക്ഷണം പോലെ എഡിറ്റ് ചെയ്ത സിനിമയാണെന്നാണ് സംഗീത് പറയുന്നത്. ആ സിനിമ ഷൂട്ട് ചെയ്തു പൂര്‍ത്തിയാക്കാനും റിലീസ് ചെയ്യാനുമൊക്കെ സംവിധായകന്‍ വിഷ്ണുവും തിരക്കഥാകൃത്ത് ഷേര്‍ഷയും സംഗീതുമൊക്കെ കുറേ കഷ്ടപ്പെട്ടു.
ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ആ അവാര്‍ഡ് സംഗീതിനെ തേടി വരുന്നത്. ആ സമയം ബ്രൊമാന്‍സിന്റെ ഷൂട്ടിങ്ങിനിടെ സംഗീതിന് അപകടം പറ്റിയിരുന്നു. അപകടത്തിനു ശേഷം ആശുപത്രിയില്‍ നിന്നെത്തി വീട്ടില്‍ ബെഡ് റെസ്റ്റ് ആയിരുന്ന് കുറച്ച് കാലം. ആ സമയം ലിറ്റില്‍ മിസ് റാവുത്തറിന്റെ മികച്ച എഡിറ്ററിനുള്ള സംസ്ഥാന അവാര്‍ഡ് സംഗീതിനെ തേടി എത്തി.
കഷ്ടിച്ച് എഴുന്നേറ്റിരിക്കാന്‍ പറ്റുന്ന അവസ്ഥയിലാണെന്നു പോലും മറന്നുപോയാണ് അവാര്‍ഡ് വിവരം അമ്മയോടും അച്ഛനോടും പറയാന്‍ താന്‍ ഓടി സ്റ്റെപ്പിറങ്ങിയതെന്ന് സംഗീത് പറയുന്നുണ്ട്. തലേന്നുവരെ വേദനയോടെ ഓര്‍ത്ത സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയതിലുള്ള സന്തോഷം ചെറുതല്ലായിരുന്നു. ആ ഊര്‍ജത്തിലാകും വേഗം പരിക്കൊക്കെ ഭേദമായതെന്ന് തമാശയായി താന്‍ പറയാറുണ്ടെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.
Content highlight: Sangeet Prathap shares memories of winning an award for the film Little Miss Rawatar