| Sunday, 28th September 2025, 6:13 pm

'മോണിക്ക'യിലെ മെയ്ന്‍ സൗബിന്‍ സാറാണ്; തെലുങ്കിലും ഹിന്ദിയിലുമുള്ളവര്‍ അദ്ദേഹത്തിന്റെ ഡാന്‍സ് കണ്ട് അതിശയിച്ചുപോയി: സാന്‍ഡി മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോണിക്ക സോങ്ങിന്റെ ഹൈലറ്റ് സൗബിന്‍ ഷാഹിറാണെന്ന് കൊറിയോഗ്രാഫറും നടനുമായ സാന്‍ഡി മാസ്റ്റര്‍. കൂലി സിനിമയുടെ പ്രോമോ സോങ്ങായി വന്ന മോണിക്ക എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് തന്നെ വൈറലാകുകയും സൗബിന്റെ പെര്‍ഫോമന്‍സ് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മോണിക്കയിലെ സൗബിന്‍ ഷാഹിറിന്റെ പ്രകടനത്തെ കുറിച്ച് സാന്‍ഡി സംസാരിച്ചത്. മോണിക്ക എന്റെ ഫേവറിറ്റ് സോങ്ങുകളില്‍ ഒന്നാണെന്നും പാട്ടിലെ മെയ്ന്‍ സൗബിന്‍ ഷാഹിറാണെന്നും സാന്‍ഡി പറയുന്നു.

‘മോണിക്കയ്ക്ക് പകരം സൗബിക്കാ എുന്നുള്ള ഹാഷ് ടാഗൊക്കെ കുറേ വന്നത് ഞാന്‍ കണ്ടിരുന്നു. സൗബിന്‍ അതില്‍ ഡാന്‍സ് ചെയ്യുന്നതാണ് ആ പാട്ടിന്റെ ഹൈലൈറ്റ്. പൂജയല്ലാതെ മറ്റൊരു ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും പാട്ടിന് ഇത്ര ഇംപാക്റ്റ് ഉണ്ടാകുമോ എന്നറിയില്ല. സൗബിന്‍ സാറിന്റെ ഡാന്‍സ് കൂടിയായപ്പോള്‍ അത് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെയുള്ള ആളുകള്‍ സൗബിന്റെ ഡാന്‍സ് കണ്ടിട്ട് വല്ലാതെ സര്‍പ്രൈസായി പോയി. ഇത്ര നന്നായി ഡാന്‍സ് കളിക്കുമോ എന്ന് അതിശയിച്ചു. സൗബിന്‍ സാറും ഇതിന് വേണ്ടി നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു.

ബ്ലാക്ക് സാന്‍ഡിന്റെ മുകളില്‍ നിന്നാണ് ഡാന്‍സ് ചെയ്യുന്നത്. നല്ല ഹെവിയായി ഡാന്‍സ് ചെയ്യുമ്പോഴൊക്കെ പൊടി വല്ലാതെ പറക്കും. പാട്ട് കാണുമ്പോള്‍ മനസിലാകും അദ്ദേഹം ഡാന്‍സ് ചെയ്യുമ്പോഴൊക്കെ പൊടി വല്ലാതെ പറക്കുന്നുണ്ട്,’ സാന്‍ഡി പറഞ്ഞു.

അതേസമയം സാന്‍ഡി ഭാഗമായ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നാച്ചിയപ്പ എന്ന കഥാപാത്രമായാണ് സാന്‍ഡി ലോകയില്‍ എത്തിയത്. ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ സൗബിന്‍ ഷാഹിറും എത്തിയിരുന്നു.

Content highlight: Sandy Master says Soubin Shahir is the highlight of Monica Song

We use cookies to give you the best possible experience. Learn more