| Thursday, 25th September 2025, 7:09 am

ടൊവിനോ സാറിന്റെ ക്യാരക്ടറാണ് എനിക്ക് ഏറ്റവും ഇഷ്ടം; അദ്ദേഹം റിയല്‍ ലൈഫിലും ഫണ്ണിയാണ്: സാന്‍ഡി മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയില്‍ തന്റെ ഇഷ്ട കഥാപാത്രം ടൊവിനോ തോമസിന്റേതാണെന്ന് സാന്‍ഡി മാസ്റ്റര്‍. തനിക്ക് ഫണ്ണായ ജോളിയായിട്ടുള്ള കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും ലോകയില്‍ ടൊവിനോ അത് മനോഹരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സാന്‍ഡി.

‘സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ ടൊവിനോ സര്‍ കൊള്ളാല്ലോ എന്ന് ഞാന്‍ വിചാരിക്കുകയും ചെയ്തു. ഒരു ജോക്കര്‍ മൂഡിലാണ് ആ ക്യാരക്ടറിനെ അവതരിപ്പിച്ചത്. അത് അദ്ദേഹം നന്നായി ചെയ്തിട്ടുമുണ്ട്. കുറച്ച് തമാശയും മാസുമൊക്കെ കാണിച്ചിട്ട് സ്‌ക്രീനില്‍ നിന്ന് പോയി. റിയല്‍ ലൈഫിലും ടൊവിനോ സാര്‍ അങ്ങനെ തന്നെയാണ്. ക്യാമറ കട്ട് പറഞ്ഞാലും അദ്ദേഹം അങ്ങനെ തന്നെയാണ്. ആക്ഷന്‍ പറഞ്ഞാലും അങ്ങനെ തന്നെയാണ്,’ സാന്‍ഡി പറയുന്നു.

അതുപോലെ ലോകയില്‍ കല്യാണി ഡ്യൂപ്പ് ഇല്ലാതെയാണ് ആ ഫൈറ്റൊക്കെ ചെയ്തതെന്നും കല്യാണിയുടെ അഭിനയവും ലോകയില്‍ നല്ലതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ സിനിമകള്‍ വെച്ച് നോക്കുകയാണെങ്കില്‍ കല്യാണിയുടെ ചിരി തന്നെ വളരെ വത്യസ്തമായിരുന്നുവെന്നും പക്ഷേ ലോകയില്‍ എല്ലാം വളരെ സട്ടിലായിരുന്നനെവന്നും സാന്‍ഡി പറഞ്ഞു.
‘ഈ സിനിമയ്ക്ക് വേണ്ടി കല്യാണി ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. നസ്ലെന്‍ ഇതില്‍ ഒരു ചോക്ലേറ്റ് ബോയ് പോലെയാണ്. കൂടെ അഭിനയിച്ച അരുണും ചന്തുവും നന്നായിരുന്നു. എല്ലാവരും വളരെ ജോളിയായിരുന്നു. അവരുടെ കഥാപാത്രങ്ങള്‍ തന്നെ ജോളിയായ ഫണ്ണായിട്ടുള്ള കഥാപാത്രമാണ്,’ സാന്‍ഡി കൂട്ടിച്ചേര്‍ത്തു.

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ നാച്ചിയപ്പ എന്ന വില്ലന്‍ കഥാപാത്രമായാണ് സാന്‍ഡി എത്തിയിരുന്നത്. സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഡൊമിനിക് അരുണ്‍ ഒരുക്കിയ ലോക 270 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു. ചിത്രം എമ്പുരാന്റെയും തുടരിമിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു.

Content highlight: Sandy Master says his favorite character in Lokah movie is Tovino Thomas

We use cookies to give you the best possible experience. Learn more