ഡൊമിനിക് എന്തു പറഞ്ഞു അതുപോലെയാണ് താന്‍ നാച്ചിയപ്പയെ അവതരിപ്പിച്ചതെന്ന് സാന്‍ഡി മാസ്റ്റര്‍. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് വളെര റൂഡായ പൊലീസ് കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ഡൊമിനിക് കുറച്ച് ഐഡിയകളൊക്കെ പറഞ്ഞിരുന്നു. അതുപോലെ തന്നെ ചെയ്തു. ലോകയുടെ അടുത്ത ചാപ്റ്ററില്‍ തന്റെ ക്യരാക്ടര്‍ ഉണ്ടാകുമോ എന്ന് ഡൊമിനിക് പറഞ്ഞിട്ടില്ലെന്നും സാന്‍ഡി പറഞ്ഞു.
‘ഒരുപാട് ഉച്ചത്തില്‍ സംസാരിക്കരുത്, പക്ഷേ മറ്റുള്ളവരില്‍ ഒരു ഭയമുണ്ടാക്കാന്‍ സാധിക്കണം എന്നൊക്കെ പറഞ്ഞു. അതുപോലെ കണ്ണിലൂടെ തന്നെ സംഭാഷണവും അയാളുടെ മനോഭാവവുമൊക്കെ ഡെലിവര്‍ ചെയ്യാന്‍ കഴിയണമെന്നും പറഞ്ഞു. അങ്ങനെയാണ് ചെയ്തത്.
ഈ സിനിമിയ്ക്ക് പുറകില്‍ ചിത്രത്തിന്റെ ഡയറക്ടര്‍ മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടര്‍ മുതല്‍ എല്ലാ ടെകനീഷ്യന്‍സും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
സ്റ്റോറി വളരെ ഇന്‍ട്രസ്റ്റിങ്ങായതുകൊണ്ടാണ് ലോക ചെയ്യാന്‍ തീരുമാനിച്ചത്. കത്തനാറിലാണ് മലയാളത്തില്‍ നിന്ന് എനിക്ക് ആദ്യത്തെ ഓഫര്‍ വന്നത്. പിന്നെയാണ് ലോകയിലേക്ക് വിളിക്കുന്നത്. അതിനുശേഷം ഭ, ഭ ഭ എന്ന സിനിമയിലേക്ക് വരുന്നത്. ഓഫറുകളെല്ലാം അടുത്തടുത്താണ് വന്നത്,’ സാന്‍ഡി പറഞ്ഞു.
ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ നാച്ചിയപ്പ എന്ന വില്ലന്‍ കഥാപാത്രമായി സാന്‍ഡി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടി. അതേസമയം ഡൊമിനിക് അരുണ്‍ ഒരുക്കിയ ലോക 270 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു. ചിത്രം എമ്പുരാന്റെയും തുടരിമിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു.
Content highlight: Sandy Master said that he portrayed Nachiappa just as Dominic said