[share]
[] കോഴിക്കോട്: ആശ്രമങ്ങളില്‍ വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കല്ല ആത്മീയത എന്ന് സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആചാര്യന്‍ സ്വാമി സാന്ദീപാനന്ദഗിരി.
ഭാരതീയ പാരമ്പര്യഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആത്മീയാന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സന്യാസത്തിന്റെ ലക്ഷണം ധരിക്കുന്ന വസ്ത്രമല്ല, ജ്ഞാനമാണ്. സ്വന്തം അമ്മയെ തള്ള എന്നും ആശ്രമത്തിലെ അമ്മയെ അമ്മ എന്നും വിളിക്കുന്ന മലയാളിയുടെ മനസ് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ എല്ലാ സന്നദ്ധ സംഘടനകളും പണം പിരിച്ച് സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യാറ്. എന്നാല്‍ സുനാമിയുണ്ടായപ്പോള്‍ അമൃതാനന്ദമയി മഠം പണം പിരിച്ച് സമാന്തര സര്‍ക്കാരിനെപ്പോലെ കെട്ടിടം പണിയുകയാണ് ചെയ്തത്.
ജ്ഞാനിയായ സുകുമാര്‍ അഴീക്കോടിനെ മഠം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും തനിക്കെതിരെയും ഭീഷണിയുണ്ടായിരുന്നെന്നും സാന്ദീപാനന്ദഗിരി പറഞ്ഞു.
ഗായത്രി എന്ന വിദേശവനിത തെറ്റിദ്ധരിക്കപ്പെട്ട് അവിടെ എത്തിച്ചേര്‍ന്നതാകാം. സന്യാസമെന്നാല്‍ അറിവാണെന്നും എല്ലായിടത്തും ഈശ്വരസാന്നിധ്യമുണ്ടെന്ന തിരിച്ചറിവാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയ്ല്‍ ട്രെഡ് വെലിന്റെ ആത്മകഥ ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.