| Monday, 29th October 2018, 10:27 am

ആശ്രമം ആക്രമണം; വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച ശേഷമെന്ന് ഫോറന്‍സിക് സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ചെന്ന് ഫോറന്‍സിക് സംഘം. പെട്രോള്‍ വാഹനങ്ങളായതിനാല്‍ തീ ആളിപ്പടരാന്‍ ഇടയാക്കിയെന്നും ഫോറന്‍സിക് സംഘം വിലയിരുത്തി.

ഒക്ടോബര്‍ 27 നായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം നടന്നത്. കുണ്ടമണ്‍ കടവിലെ ആശ്രമമാണ് ആക്രമിച്ചത്.

ALSO READ: ഭീഷണി പ്രസംഗം തിരിച്ചടിയാകും; അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍

അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ അനുവദിച്ചു. ഡി.ജി.പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഗണ്‍മാനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more