| Saturday, 25th July 2026, 8:18 pm

ഇന്‍സ്റ്റഗ്രാമില്‍ സംഘം കാവലില്ല; കാവലിനിറങ്ങിയാലും ജെന്‍സി തേച്ചൊട്ടിക്കും: സന്ദീപ് വാര്യര്‍

റെന്വര്‍ പി

തൃശൂര്‍: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന്റെ വിജയത്തിനൊപ്പം ചര്‍ച്ചയാകുന്നത് ബി.ജെ.പി ഐ.ടി സെല്ലിന്റെ പ്രചാരണങ്ങള്‍ക്കേറ്റ ദയനീയ പരാജയം കൂടിയാണ്. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയുടെ പ്രചാരണങ്ങളെല്ലാം വിദ്യാര്‍ത്ഥി സമര കാലത്ത് നനഞ്ഞ പടക്കങ്ങളായി ചീറ്റിപ്പോയിരുന്നു.

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളുടെ പ്രചാരണങ്ങളെല്ലാം എയറില്‍ പോവുന്ന അവസ്ഥയാണ് കേരളത്തില്‍ വിദ്യാര്‍ത്ഥി സമരകാലത്ത് കണ്ടത്. അത്തരം പേജുകളുടെ പ്രചാരണങ്ങളെ മറികടന്ന് സമൂഹ മാധ്യമങ്ങളില്‍ സി.ജെ.പി അനുകൂല കണ്ടന്റുകള്‍ക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.

ബി.ജെ.പി ഐ.ടി സെല്ലിനെ തോല്‍പിച്ച ഒരു സോഷ്യല്‍ മീഡിയ പോരാട്ടം കൂടിയാണ് സി.ജെ.പി സമരത്തിനൊപ്പം നടന്നത്. ഇവയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളും വരുന്നുണ്ട്. അത്തരത്തില്‍ സൈബര്‍ ഇടത്തില്‍ ബി.ജെ.പിക്കേറ്റ പരാജയത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയിരുന്ന നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം തീര്‍ന്നെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഘപരിവാറിനായിരുന്നു ഏറ്റവും സംഘടിതമായ സോഷ്യല്‍ മീഡിയ സംവിധാനം ഉണ്ടായിരുന്നതെന്നും അതും ഇപ്പോള്‍ തീര്‍ന്നെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.

‘ഒരു കാലത്ത് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയ രാഷ്ട്രീയ നേതാവായിരുന്നു മോദി. ഏറ്റവും സംഘടിതമായ സോഷ്യല്‍ മീഡിയ സംവിധാനം ഉള്ളത് സംഘപരിവാറിനായിരുന്നു. എല്ലാം തീര്‍ന്നു,’ സന്ദീപ് വാര്യര്‍ കുറിച്ചു.

മോദിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ കാമറ പൊസിഷന്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ കാലത്തേക്കുള്ള കണക്റ്റിവിറ്റി നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ്. ഇന്‍സ്റ്റഗ്രാമില്‍ സംഘം കാവലില്ല. അഥവാ ഇനി കാവലിന് സംഘം ഇന്‍സ്റ്റഗ്രാമില്‍ ഇറങ്ങിയാല്‍ തന്നെ അവിടെ ജെന്‍ സികള്‍ തേച്ച് ഒട്ടിക്കുമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഞാനിത് മുന്‍പേ പല തവണ പറഞ്ഞതാണ്. കണ്ടന്റ് യുദ്ധത്തില്‍ പുതിയ തലമുറയോട് സംഘപരിവാര്‍ പരാജയപ്പെട്ടിരിക്കുന്നു,’ സന്ദീപ് വാര്യര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു കാലത്ത് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയ രാഷ്ട്രീയ നേതാവായിരുന്നു മോദി. ഏറ്റവും സംഘടിതമായ സോഷ്യല്‍ മീഡിയ സംവിധാനം ഉള്ളത് സംഘപരിവാറിനായിരുന്നു. എല്ലാം തീര്‍ന്നു.

മോദിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ കാമറ പൊസിഷന്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ കാലത്തേക്കുള്ള കണക്റ്റിവിറ്റി നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ്. ഇന്‍സ്റ്റഗ്രാമില്‍ സംഘം കാവലില്ല. അഥവാ ഇനി കാവലിന് സംഘം ഇന്‍സ്റ്റഗ്രാമില്‍ ഇറങ്ങിയാല്‍ തന്നെ അവിടെ ജെന്‍ സികള്‍ തേച്ച് ഒട്ടിക്കും.

ഞാനിത് മുന്‍പേ പല തവണ പറഞ്ഞതാണ്. കണ്ടന്റ് യുദ്ധത്തില്‍ പുതിയ തലമുറയോട് സംഘപരിവാര്‍ പരാജയപ്പെട്ടിരിക്കുന്നു.

Content Highlight: Sandeep Warrier on Loss Of BJP’s Influence in Social Media

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more