| Tuesday, 25th November 2025, 2:51 pm

പാമ്പ്, അട്ട, ഇടിമിന്നല്‍, അങ്ങനെ എന്തൊക്കെ ഒരാളെ കൊല്ലാമോ അതെല്ലാം എക്കോയില്‍ ഉണ്ട്: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ് ദിന്‍ജിത്ത്-അയ്യത്താന്‍ കൂട്ടുക്കെട്ടില്‍ വന്ന സിനിമ നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്.

സന്ദീപ് പ്രദീപ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തില്‍ വിനീത്, നരേന്‍, അശോകന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുളള അഭിമുഖത്തില്‍ സിനിമയുടെ ചിത്രീകര
ണം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സന്ദീപ് പറയുന്നു.

‘ സിനിമയുടെ ചിത്രീകരണത്തില്‍ കുറച്ച് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടായിരുന്നു. മഴയും കൊടുങ്കാറ്റുമൊക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങില്‍ സേഫ്റ്റിയുടെ ഒരു ചെറിയ പ്രശ്‌നം നിലനിന്നിരുന്നു. എത്രത്തോളം ഷൂട്ട് നീണ്ട് പോകുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. എല്ലാവരുടെയും സേഫ്റ്റിയെ എഫക്ട് ചെയ്യും. കാരണം, പാമ്പ്, അട്ട, ഇടിമിന്നല്‍, മഴ, കാറ്റ് അങ്ങനെ എന്തൊക്കെ ഒരാളെ കൊല്ലാമോ എല്ലാം ഈ പടത്തിലുണ്ട്,’ സന്ദീപ് പറഞ്ഞു.

ഓട് പറന്നു പോകുമായിരുന്നുവെന്നും എപ്പോളാണ് തലയില്‍ വീഴുക എന്ന് അറിയുക പോലുമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അത്തരം കാര്യങ്ങള്‍ ഉള്ളതുകൊണ്ട് ഷൂട്ടിങ് ഭംഗിയായി വേഗം തീരാനാണ് താന്‍ ആഗ്രഹിച്ചതെന്നും അപ്പോള്‍ സമാധാനം ഉണ്ടാകുമെന്നൊരു ഫീലാണ് തനിക്ക് കൂടുതലും സിനിമയില്‍ നിന്ന് കിട്ടിയതെന്നും സന്ദീപ് പറഞ്ഞു.

‘ അത്ര റിസ്‌ക് എടുത്ത് ചെയ്തത് കൊണ്ട് എങ്ങനെയായിരിക്കും ഇത് സ്‌ക്രീനില്‍ വരിക എന്നൊരു കൗതുകമുണ്ടായിരുന്നു. സാധാരണ ഒരു സിനിമയാണെങ്കില്‍ ആ ഒരു ക്യൂരിയസ് ഫാക്ടര്‍ നമുക്ക് വരില്ല. കാരണം നമുക്ക് അറിയാം. പക്ഷേ ഇതെങ്ങനെയാണ് വരി എന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു,’ സന്ദീപ് പറഞ്ഞു.

Content highlight:  Sandeep says that the shooting of the film  Eko was difficult

We use cookies to give you the best possible experience. Learn more