| Wednesday, 3rd December 2025, 10:24 pm

ടെന്‍ഷന്‍ കുറയ്ക്കാന്‍ എനിക്ക് മറ്റ് ഘടകങ്ങള്‍ ഉണ്ടായിരുന്നു; ആ അംഗീകാരം പ്രതീക്ഷിച്ചില്ല: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പടക്കളം എന്ന സിനിമയ്ക്കുശേഷമാണ് താന്‍ എക്കോയിലെ നായകവേഷം ചെയ്യുന്നതെന്നും ഇത്രയും വലിയൊരു വേഷം കിട്ടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും നടന്‍ സന്ദീപ് പ്രദീപ്. എക്കോ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവെയാണ് താരത്തിന്റെ പ്രതികരണം.

Eko/ First look poster

ഇപ്പോള്‍ എക്കോ സിനിമയെ കുറിച്ചും സിനിമയുടെ വിജയത്തെ കുറിച്ചും സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. പടക്കളം ഹിറ്റായതിനാല്‍ അടുത്ത ചിത്രത്തിലെ വേഷം സ്വാഭാവികമായും കുറച്ച് സമ്മര്‍ദം തരുമെന്നതില്‍ സംശയമില്ലെന്നും പക്ഷേ, ടെന്‍ഷന്‍ കുറയ്ക്കാന്‍ എനിക്ക് മറ്റ് കുറേ ഘടകങ്ങള്‍ കൂടെയുണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

‘എക്കോ ഒരിക്കലും ഒരു സോളോ സിനിമയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് ഇതിന്റെ രചന. വിനീതും നരേനും അശോകനും അടക്കം ഒട്ടേറെ മികച്ച അഭിനേതാക്കള്‍ക്കൊപ്പം ചെയ്യാനായി എന്നത് തന്നെയാണ് എന്റെ കഥാപാത്രത്തിന്റെ വിജയമായി തോന്നുത്,’ സന്ദീപ് പ്രദീപ് പറയുന്നു.

ഓര്‍മവച്ച കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമയെന്നും ആ ആഗ്രഹം തന്റെയുള്ളില്‍ എപ്പോഴാണ് പൊട്ടിമുളച്ചതെന്ന് തനിക്കറിയില്ലെന്നും സന്ദീപ് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ആഗോളതലത്തില്‍ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ബാഹുല്‍ രമേശ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് മുജീബ് മജീദാണ്. സിനിമയില്‍ സന്ദീപിന് പുറമെ വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Sandeep says he did not expect recognition in the movie padakkalam 

We use cookies to give you the best possible experience. Learn more