അഭിജിത് ജോസഫ് സംവിധാനം ചെയ്ത് സന്ദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോസ്മിക് സാംസൺ. ഫാന്റസി-അഡ്വഞ്ചർ പ്രമേയമായി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൺസ് പുത്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ 27നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സന്ദീപിന്റെ സിനിമാ കരിയറില്‍ ആദ്യമായി സൂപ്പര്‍ഹീറോയായി വേഷമിടുന്ന ചിത്രമെന്ന പ്രത്യേകത കൂടി സിനിമക്കുണ്ട്.
ഒക്ടോബർ 31നാണ് ചിത്രത്തിലെ ഉലകമേ നോക്ക് എന്ന ആദ്യ ഗാനം സിനിമയുടെ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. സിബി മാത്യൂസ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കറും വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമയുമാണ്. തിങ്ക് മ്യൂസിക്കിലൂടെ പുറത്തിറങ്ങിയ പാട്ട് സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. അതിലെ സന്ദീപിന്റെ ലുക്ക് നടൻ വിജയ്യെ പോലെയുണ്ടന്ന രീതിയിലുള്ള കമന്റുകളായിരുന്നു അധികവും.
ഇപ്പോഴിതാ ലിറിക്കൽ ആൽബത്തിൽ തന്നെ കാണാൻ നടൻ വിജയ്യെ പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളെ താൻ എങ്ങനെയാണ് കാണുന്നത് എന്നതിനെക്കുറിച്ചും ചിത്രത്തിൽ എന്തുകൊണ്ട് തമിഴ് വൈബുള്ള പാട്ട് പ്ലേസ് ചെയ്തത് എന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു സന്ദീപ്. ക്ലബ് എഫ്. എമ്മുമായുള്ള അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
കോസ്മിക് സാംസൺ. Photo.Screen Grab/Facebook.com
‘വിജയ് സ്റ്റൈൽ പിടിക്കണം എന്നുള്ള രീതിയിൽ ചെയ്ത പാട്ടൊന്നുമല്ല ഇത്. ഈ സിനിമയിൽ മൊത്തത്തിൽ ഇപ്പോൾ പോസ്റ്റേഴ്സ് നോക്കിയാലും അതുപോലുള്ള കോസ്റ്റ്യൂംസ് ആണ് മൊത്തത്തിലുള്ളത്. പിന്നെ ആ ഒരു ഴോണർ ഓഫ് സോങ് എന്ന് പറയുന്നത് കുറച്ചും കൂടി ഒരു തമിഴ് ഫ്ലേവറിൽ ഉള്ളൊരു പാട്ടാണ്. ഇവിടത്തെ ഒരു സെക്ഷൻ ഓഫ് പാട്ടല്ല. അപ്പോൾ ആ ഫ്ലേവറിൽ ഉള്ളൊരു പാട്ട് വെച്ച് വർക്ക് ചെയ്തേക്കുന്ന രീതിയാണ് അത്. അതെങ്ങനെ ഉണ്ടാവുമെന്ന് കുറച്ചും കൂടെ എക്സ്പെരിമെന്റലായിട്ട് നമ്മൾ ചെയ്തു നോക്കിയതാണ്. ചിലർക്കത് ഓക്കേയായിരിക്കും ചിലർക്കത് ഓക്കെയായിരിക്കില്ല. പക്ഷേ അതൊരു ട്രൈ ആണന്നുള്ള രീതിയിൽ നമ്മൾ ചെയ്തു നോക്കിയതാണ്.
ഞാൻ ഉൾപ്പെടെ എല്ലാവരും കണ്ടുശീലിച്ച വിജയ് സാറിന്റെ പാട്ടുകൾ ഇങ്ങനെയൊക്കെയാണ്. അത് എന്നെയും ചെറുപ്പത്തിൽ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്. വിജയ്യെ പോലെയുണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്, പക്ഷേ ഭാരമാണത്. എന്നാൽ അങ്ങനെയൊന്നും പേഴ്സണലി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നല്ല വ്യത്യാസമുണ്ട്. വിജയ്യുടെ സ്റ്റൈൽ എന്ന് പറയുന്നത് എന്നെ വെച്ച് കമ്പയർ ചെയ്യാൻ പറ്റുന്നൊരു കാര്യമായിട്ട് ഞാൻ വിശ്വസിക്കുന്നില്ല. അത് നമുക്ക് എത്തിപ്പെടുന്നതിനും മുകളിൽ തന്നെയാണ്. പക്ഷേ ഇങ്ങനെ പറയുന്നതിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ സന്ദീപ് പറഞ്ഞു.
Content Highlight: Sandeep said that he felt happy when he heard that he looked like Vijay, but added that it was a burden.