ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ പേരെഴുതി ചേര്‍ത്ത നടനാണ് സന്ദീപ് പ്രദീപ്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നസ്‌ലെനും, മാത്യൂ തോമസും, സംഗീത് പ്രതാപും ഉള്‍പ്പെടുന്ന യുവ അഭിനേതാക്കളുടെ ഇടയിലായിരുന്നു സന്ദീപ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്.
സന്ദീപ് പ്രദീപ്. Photo: IMDB
എക്കോയിലെ പിയൂസായുള്ള പ്രകടനത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന്റെ വരാനിരിക്കുന്ന ചിത്രമേതാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ലോകം ഒന്നടങ്കം. ഇവര്‍ക്ക് മറുപടിയായി കൊണ്ടായിരുന്നു താരത്തിന്റെ കോസ്മിക് സാംസണ്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്തുവന്നത്. എന്നാല്‍ സൂപ്പര്‍ ഹിറോ ചിത്രമായ കോസ്മിക് സാംസണ്‍ മാത്രമല്ല ഗ്യാരണ്ടി നല്‍കുന്ന മറ്റ് രണ്ട് പ്രൊജക്ടുകളും ലൈനപ്പില്‍ വെച്ചുകൊണ്ടാണ് സന്ദീപ് മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന കോസ്മിക് സാംസണ്‍ സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്നും മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം കൂടെ പുറത്തിറങ്ങുമ്പോള്‍ പ്രക്ഷകര്‍ക്കുള്ള പ്രതീക്ഷ ചെറുതല്ല. ചിത്രത്തില്‍ മിയ ജോര്‍ജ്, മുകേഷ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിലവിലെ ബോക്‌സ് ഓഫീസ് സാഹചര്യത്തില്‍ പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ വലിയ വിജയം നേടാനും ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ തന്റെ സ്ഥാനം ഉറപ്പാക്കാനും കോസ്മിക് സാംസണിലൂടെ സന്ദീപിന് സാധിക്കും.
എന്നാല്‍ ഫാമിലി ഓഡിയന്‍സിനിടയില്‍ സന്ദീപിന് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. പ്രേമലുവും ബെത്‌ലഹേമും അടക്കം മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളിലാണ് സന്ദീപ് നായകനായെത്തുന്നത്. ഇതില്‍ കിരണ്‍ ജോസി സംവിധാനം ചെയ്യുന്ന പിക്‌നിക് എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഭാവന സ്റ്റുഡിയോസ് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയിരുന്നു.
പിക്‌നിക്. Photo: Bhavana Studios/ X.com
ഭാവന സ്റ്റുഡിയോസിന്റെ തന്നെ ബാനറില്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും സന്ദീപ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതീക്ഷ നല്‍കുന്ന ഈ മൂന്ന് പ്രൊജക്ടുകളും വിജയമായാല്‍ മലയാളത്തില്‍ ഒരു യുവനടന്മാരാര്‍ക്കും ലഭിക്കാത്ത വിധത്തില്‍ ഒരു സ്‌പേസ് തുറന്നെടുക്കാന്‍ സന്ദീപിന് സാധിക്കും എന്ന് നിസംശയം പറയാം
Content Highlight: Sandeep Pradeep upcoming movies in Malayalam