| Saturday, 8th March 2014, 9:55 pm

നടി സന ഖാന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] പാക്കിസ്ഥാന്‍ സീരിയല്‍ നടി സനാഖാന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിനടുത്ത് 30കിലോമീറ്റര്‍ മാറി ലൂണികോട്ടിലാണ് അപകടം ഉണ്ടായത്.

സനയും ഭര്‍ത്താവ് ബാബറും കറാച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനയുടെ ബാബര്‍ ആശുപത്രിയിലാണ്.

കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു.

2013 ഡിസംബറിലായിരുന്നു സനയുടെ വിവാഹം. പര്‍ച്ചെയാന്‍ എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് സന  പ്രേക്ഷകരുടെയിടയില്‍ പ്രശസ്തി നേടിയത്.

We use cookies to give you the best possible experience. Learn more