| Wednesday, 11th August 2021, 11:59 am

ബിജുമേനോന്റെ നായികയായി ഒരു തിരിച്ചുവരവുണ്ടാകുമോ; മറുപടിയുമായി സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നും മലയാളി പ്രക്ഷകരുടെ ഇഷ്ട താരമാണ് സംയുക്ത വര്‍മ. വിവാഹ ശേഷം അഭിനയ ലോകം വിട്ട സംയുക്ത ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് താരം തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

‘എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും,’ സംയുക്ത പറയുന്നു.

യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് സംയുക്ത ഇപ്പോള്‍. യോഗ ചെയ്യുന്നത് വണ്ണം കുറക്കാനാണോ എന്നുള്ള ചോദ്യങ്ങളും ഒരുപാടാണെന്നും സംയുക്ത പറയുന്നു. ‘യോഗ ചെയ്യുന്നത് വണ്ണം കുറക്കാനല്ല. അങ്ങനെയും ചെയ്യാം. മെലിയണമെങ്കില്‍ സര്‍ജിക്കലും നോണ്‍ സര്‍ജിക്കലുമായി ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഒരു വര്‍ക്ക് ഏറ്റെടുക്കുമ്പോള്‍ ആ വര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും മെലിയാനും വണ്ണം വെക്കാനും ഞാന്‍ തയ്യാറാണ്. ‘ചിരിച്ചു കൊണ്ട് താരം പറഞ്ഞു.

ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍(1999) എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തുന്നത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ബിജു മേനോന്‍ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000 ലും (മഴ ,മധുര നൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Samyuktha Varma says about Biju Menon

Latest Stories

We use cookies to give you the best possible experience. Learn more