| Sunday, 8th April 2018, 1:30 pm

കേരളത്തില്‍ വന്ന് ബീഫ് കറി കഴിക്കണമെന്ന് സുഡുമോന്‍, അപകടമെന്ന് കണ്ട് ചിക്കന്‍ മതിയെന്നായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒരു കോലാഹലത്തോടെയാണ് സുഡുമോന്‍ കേരളം വിട്ടതെങ്കിലും കേരളത്തിന്റെ സ്‌നേഹവും സൗഹൃദവും അത്രപെട്ടൊന്നൊന്നും സാമുവല്‍ മറക്കാനിടയില്ല. കേരളം ഏറ്റവും സൗഹാര്‍ദ്ദപരമായ സ്ഥലമാണെന്നാണ് സാമുവല്‍ തന്റെ അവസാന ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. നൈജീരിയയിലേക്ക് തിരിച്ച് പോയി അധികം വൈകും മുമ്പേ തന്നെ കേരളത്തിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയയിലെ താരം സാമുവല്‍ റോബിന്‍സണ്‍.

“കേരളം എനിക്ക് മിസ് ചെയ്യുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണ് ഞാന്‍. എനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കണം”- എന്നാണ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


Read Also: മോഹന്‍ലാലിന്റെ വില്ലന്‍ വേഷം ചെയ്യാനൊരുങ്ങി ദിലീഷ് പോത്തന്‍


എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ സാമുവല്‍ പോസ്റ്റ് തിരുത്തി. ബീഫ് എന്നത് ചിക്കന്‍ ആയിട്ടാണ് തിരുത്തിയത്. അധികം വൈകാതെ തന്നെ ചിക്കന്‍ എന്നത് മട്ടണ്‍ ആയിട്ടും തിരുത്തിയെഴുതി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍  “എനിക്ക് ശരിക്കും വേണ്ടത് ബീഫ് തന്നെയാണ്, പക്ഷേ അത് സുരക്ഷിതമല്ലെന്ന് ആരോ പറഞ്ഞു. അതാണ് മാറ്റിയത്.  എനിക്കിപ്പോഴും ബീഫ് തന്നെയാണ് വേണ്ടത്” എന്നാണ് സാമുവല്‍ കമന്‍റ് ചെയ്തത്.

സാമുവലിന്റെ പോസ്റ്റ് തിരുത്തലിന് ട്രോളുകളിലൂടെയാണ് ആരാധകര്‍ മറുപടി പറഞ്ഞത്. “സത്യത്തില്‍ നിങ്ങള്‍ക്ക് ഏത് കറിയാ വേണ്ടത്” എന്നാണ് തിരുത്തിയ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ കമന്റ് ചെയ്ത് മിക്കവരും ചോദിക്കുന്നത്.


Read Also: ദളിതര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം എതിര്‍പ്പുമായി വരുന്നവര്‍ തുറന്നുകാട്ടുന്നത് ‘കേരളത്തിലെ ജാതി’


ബീഫ് കഴിക്കണം എന്ന പോസ്റ്റിന്റെ താഴെ ബി.ജെ.പി കേരളയുടെ ഫേസ്ബുക്ക് പേജ് ടാഗ് ചെയ്താണ് ചിലര്‍ തമാശ കാണിച്ചത്. ബീഫ് കഴിക്കുന്ന ആള്‍ക്ക് വിസ കൊടുക്കണോ എന്ന് അടുത്ത ആലോചിക്കണമെന്നാണ് ചിലരുടെ ട്രോളുകള്‍.

“ബീഫ് അവിടുന്ന് കൊണ്ടു വരേണ്ടി വരും, ഇന്ത്യയില്‍ ഇനി ബീഫ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും” എന്ന് രാഷ്ട്രീയം പറയുന്നവരും കൂട്ടത്തിലുണ്ട്.

https://www.facebook.com/photo.php?fbid=1680756412004365&set=a.128752867204735.33602.100002100665825&type=3&permPage=1

Latest Stories

We use cookies to give you the best possible experience. Learn more