| Sunday, 3rd June 2018, 5:56 pm

'കേരളത്തിലേക്ക് തിരിച്ച് വരുന്നതില്‍ സന്തോഷം, നന്ദി'; വില്ലനായി രണ്ടാം വരവുറപ്പിച്ച് 'സുഡാനി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയ താരമായി മാറിയ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഇത്തവണ പക്ഷേ വില്ലനായിട്ടാവും “സുഡാനി” എത്തുക. വി.എ ബിജിന്‍ സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സാമുവല്‍ വീണ്ടും കേരളത്തിലേക്ക് വരുന്നത്.

പര്‍പ്പിള്‍ ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ തന്നെ നടന്നതാണ്. ചിത്രത്തില്‍ സാമുവല്‍ എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം തന്നെ നേരിട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇത് ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.

https://www.facebook.com/samuelrobinsonx/videos/1733915313355141/

കേരളത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സന്തോഷം പങ്കുവച്ച് ഒരു വീഡിയോയും സാമുവല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ജൂണില്‍ പര്‍പ്പിള്‍ എന്ന പുതിയ മലയാളം സിനിമയില്‍ അഭിനയിക്കാനായി കേരളത്തിലേക്ക് തിരിക്കുമെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കഴിഞ്ഞെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നും തനിക്ക് തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സാമുവല്‍ അറിയിച്ചു.

ഈ മാസം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. രതീഷ് നായരാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, റിഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍.

Latest Stories

We use cookies to give you the best possible experience. Learn more