| Tuesday, 20th February 2018, 8:32 am

സാംസംഗ് ഗാലക്സി എസ് 9, ഗാലക്സി എസ് 9+ ന്റയും ഫീച്ചറുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാംസംഗിന്റെ വരാനിരിക്കുന്ന രണ്ട് ഫോണുകളുടെ ഫീച്ചറുകള്‍ പുറത്തായി. ടൈറ്റാനിയം ഗ്രേ നിറത്തില്‍ പുറത്തിറങ്ങന്നു എന്നതാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം.

അതേസമയം ടൈറ്റാനിയം ഗ്രേ കളര്‍ ഓപ്ഷന്‍ യൂറോപ്യന്‍ വിപണികളില്‍ അവതരിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ മോഡലിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ഉണ്ടാകും. കൂടാതെ, രണ്ട് ഗാലക്സി എസ് 9 ഫോണുകള്‍ക്കും 960fps വരെ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് ലഭിക്കും. രണ്ട് കാമറകളും OIS ഉം ലേസര്‍ ഡ്യുവല്‍ പിക്സല്‍ ഓട്ടോഫോക്കസും ചേര്‍ന്നാണ്. കൂടാതെ, സെല്‍ഫി ക്യാമറയ്ക്ക് / 1.7 അപ്പെര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സല്‍ സെന്‍സര്‍ ഉണ്ടായിരിക്കും.

സാംസങിന്റ സ്റ്റീരിയോ സ്പീക്കറുകളെക്കുറിച്ചും കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ശബ്ദാനുഭൂതി സാംസങിന്റെ തന്നെ ഓഡിയോ ബ്രാന്‍ഡായ എ.കെ.ജിയുടെതാണ്. ഡിസ്പ്ലേകളെക്കുറിച്ച് പറയുമ്പോള്‍, ഗാലക്സി എസ് 9 ഒരു 5.8 ഇഞ്ച് ഡിസ്പ്ലേ യാണുള്ളത് എന്നാല്‍, ഗാലക്സി എസ് 9 + ന് 6.2
ഇഞ്ച് ഡിസ്പ്ലേയുണ്ട്.

സാംസംഗ് ഗ്യാലക്സി എസ് 9 ന്റെ 4 ജിബി റാമും, ഗാലക്സി എസ് 9 +, 6 ജിബി റാമുമാണ് സ്റ്റോറേജ് കപ്പാസിറ്റി. ഗ്യാലക്സി എസ് 9 ന് 3000 എം.എ.എച്ച് ബാറ്ററിയാണ് ലഭിക്കുക. ഗാലക്സി എസ് 9 ന്റെ ശേഷി 3500 എം.എ.എച്ച് ആണ്. കരുത്തുറ്റ പ്രെസസറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more