| Tuesday, 9th April 2013, 2:38 pm

ഗാലക്‌സി എസ് 4 ഏപ്രില്‍ 25ന് ഇന്ത്യയില്‍; വില 40,000 രൂപയില്‍ താഴെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടെക് ലോകം ഏറെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ് 4 ഏപ്രില്‍ 25ന് ഇന്ത്യയിലെത്തും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 40,000 രൂപയില്‍ താഴെയാവും എസ് 4ന്റെ വില എന്നാണ് അറിയുന്നത്.[]

കഴിഞ്ഞ മാര്‍ച്ച് 14നാണ് എസ് 4 പുറത്തിറങ്ങിയത്. 5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും ഏറ്റവും വലിയ പ്രത്യേകതയായി നിര്‍മാതാക്കള്‍ പറയുന്നത്.

ഐഫോണിനേക്കാളും 56 ശതമാനം വലുപ്പമുള്ള സ്‌ക്രീനാണ് എസ് 4നുള്ളത്. തന്റെ മുന്‍ഗാമികളേക്കാള്‍ സ്ലിം ആണ് എസ്4. 130 ഗ്രാം ഭാരവും 7.9 എംഎം കനവുമാണ് ഇതിനുള്ളത്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.2.2 ആണ് എസ് 4 ല്‍ ഉള്ളത്. 13 എം.പി ഓട്ടോഫോക്കസ് ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1.9 ഴവ്വ ക്വാഡ് പ്രോസസ്സര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബില്‍ മെമ്മറി, 2 ജിബി റാം, എസ് 3 യേക്കാള്‍ ശതമാനം കൂടുതലായുള്ള ബാറ്ററി എന്നിവയും എസ് 4ന്റെ പ്രത്യേകതയാണ്.

Latest Stories

We use cookies to give you the best possible experience. Learn more