| Friday, 23rd October 2015, 10:42 am

സാംസങ് ഗാലക്‌സി on5 0n7 വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാംസങ് ഗാലക്‌സി on5 0n7 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.

സ്ലീക് ഡിസൈനുമായാണ് സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ് ഗാലക്‌സി on5 വുമായി എത്തുന്നത്.

On5 മോഡലില്‍ 5-inch HD (720×1280 പിക്‌സല്‍) റെലസല്യൂഷനും TFT ഡിസ്‌പ്ലേയുമാണ് ഉള്ളത്.1.3GHz ക്വാഡ്‌കോര്‍ പ്രെസാസറും 1.5GB റാമുമുണ്ട്.

8GB ഇന്‍ബില്‍ട്ട് സ്റ്റോറേജും 128GBsh-cym-bn മൈക്രോഎസ് ഡി കാര്‍ഡ് വഴി മെമ്മറി ഉയര്‍ത്തുകയും ചെയ്യാം. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്.

പിന്‍വശത്തെ ക്യാമറയില്‍ എല്‍.ഇ.ഡി ഫഌഷുമുണ്ട്. ഫുള്‍ എച്ച്.ഡി വീഡിയോയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബ്ലൂടൂത്ത്  GPS,  മൈക്രോ USB, 3G, GPRS/ EDGE, Wi-Fi 802.11 b/g/n. എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. കറുപ്പ് ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.  Galaxy On5Â 2600mAh റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്. 149 ഗ്രാമാണ് ഫോണിന്റെ ഭാരം.

Latest Stories

We use cookies to give you the best possible experience. Learn more