| Tuesday, 6th January 2026, 5:12 pm

മമ്മൂക്കയ്ക്ക് ഇടാനുള്ള ഷൂവിന് വേണ്ടി രണ്ട് ദിവസം നടന്നു; ആഷിഖ് അബുവിലൂടെ ഡാഡി കൂളില്‍ എത്തി: കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്

ഐറിന്‍ മരിയ ആന്റണി

200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ച് മലയാള സിനിമയില്‍ തിളങ്ങിയ നില്‍ക്കുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. ആഷിഖ് അബു സംവിധാനം ചെയ്ത് ഡാഡി കൂള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സമീറ അടുത്തിടെ പുറത്ത് വന്ന സര്‍വ്വം മായയുടെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ താന്‍ സിനിമയിലെത്തിയതിനെ കുറിച്ചും കോസ്റ്റ്യൂം ഡിസൈനിങ് തെരഞ്ഞെടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ സമീറ. ആഷിഖ് അബുവിന്റെ ആഡുകള്‍ താന്‍ ചെയ്യാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഡാഡി കൂളെന്ന സിനിമയിലേക്ക് താന്‍ ആദ്യമായിട്ട് വരുന്നതെന്നും സമീറ പറഞ്ഞു.

ഡാഡി കൂള്‍/Theatrical poster

‘ പരസ്യം ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ വര്‍ക്കേ ഉള്ളൂ. അത്രയും ടെന്‍ഷന്‍ ഇല്ല. എന്റെ ആദ്യത്തെ സിനിമ കൂടിയായതുകൊണ്ട് എനിക്ക് കൃത്യമായ ധാരണയൊന്നും ഇല്ലായിരുന്നു. പയ്യന്നൂര്‍ ഒരു ഷൂസ് കിട്ടാന്‍ വേണ്ടി രണ്ട് ദിവസം നടന്നു. അവര്‍ ഇട്ടിരിക്കുന്ന ഔട്ട്ഫിറ്റിന് മാച്ചിങ് കിട്ടാന്‍ വേണ്ടി.

ആ സമയം ആഷിഖ് എന്റെയടുത്ത് ‘ ഇത് സിനിമയാണ് എന്നും മൂവ് ചെയ്തുകൊണ്ടേ ഇരിക്കും. ഒരു സാധനത്തിന് വേണ്ടി ഇത്രയും സമയം കളയണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞു. ആദ്യത്തെ സിനിമ കൂടിയായത് കൊണ്ട് അങ്ങനെ കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. ഡാഡി കൂള്‍ കഴിഞ്ഞപ്പോള്‍ ഇനി പരസ്യം തന്നെ ചെയ്യണമെന്നാണ് ഞാന്‍ വിചാരിച്ചത്. കാരണം ആഡില്‍ ഞാന്‍ അപ്പോള്‍ അത്രയും കംഫര്‍ട്ടബിളായി,’ സമീറ പറഞ്ഞു.

സമീറ സനീഷ് Photo: Fccebook.com

സിനിമയിലേക്ക് വരണമെന്ന് തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഈ മേഖലയില്‍ തനിക്ക് പരിചയമുള്ള അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സമീറ പറഞ്ഞു. ഡാഡികൂള്‍ ചെയ്യുമെന്ന് താന്‍ വിചാരിച്ചതല്ലെന്നും മമ്മൂട്ടിയുടെ സിനിമയായത് കൊണ്ട് ചെയ്താല്‍ കൊള്ളാമെന്ന തോന്നല്‍ വന്നുവെന്നും അവര്‍ പറഞ്ഞു. പിന്നീട് രണ്ടും കല്‍പ്പിച്ചത് ചെയ്യുകയായിരുന്നുവെന്നും സമീറ കൂട്ടിച്ചേര്‍ത്തു.

‘ പിന്നീട് ഞാന്‍ ചെയ്തതൊക്കെ വലിയ സിനിമകളായിരുന്നു. ആഗതന്‍, പ്രാഞ്ചിയേട്ടന്‍, അങ്ങനെ കുറച്ച് സിനിമകള്‍. സിനിമ മേഖലയില്‍ തുടരണോ എന്ന് എനിക്ക് സംശയമായി. ‘കുറെ പേര് വര്‍ഷങ്ങളായി കേറാന്‍ ആഗ്രഹിക്കുന്ന ഇടമാണ് ഇതെന്നും അങ്ങനെ ഒരു അവസരം കിട്ടിയിട്ട് വേണ്ടെന്ന് വെക്കുന്നത് മോശമാണ്’ എന്നും ആഷിഖ് എന്നോട് പറഞ്ഞു,’ സമീറ പറയുന്നു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡാഡി കൂള്‍ .കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളായിരുന്നു ചിത്രീകരണം നടത്തിയ സിനിമയില്‍ ബിജു മേനോന്‍ ധനഞ്ജയ്, റിച്ച പല്ലോഡ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Sameera Saneesh shares her experience of her first film, Daddy Cool

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more