| Tuesday, 12th November 2013, 1:15 pm

സമീര്‍ താഹിര്‍ വിവാഹിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സംവിധായകന്‍ സമീര്‍ താഹിര്‍ വിവാഹിതനായി. അധ്യാപികയായ നീതുവാണ് വധു.

ആഷിഖ് അബുവിന്റേയും റിമാ കല്ലിങ്കലിന്റേയും പോലെ ആര്‍ഭാടമൊഴിവാക്കിയുള്ള വിവാഹമായിരുന്നു സമീറിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതനായത്. മേയ് അഞ്ചിന് വിവാഹ അപേക്ഷ നല്‍കിയെങ്കിലും ഷൂട്ടിങ് തിരക്കുമൂലം ചടങ്ങു നടത്താനായില്ല.

തുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കിയതിന് ശേഷമാണ് വിവാഹം ചെയ്തത്.

അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ക്യാമറമാനായിട്ടാണ് സമീര്‍ സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ചാപ്പകുരിശ് എന്ന ചിത്രത്തിലൂടെ സംവിധായകനായി.

ഏറ്റവും ഒടുവില്‍ സമീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി. ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ക്യാമറ ചലിപ്പിച്ചത് സമീറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more