| Sunday, 26th May 2019, 5:11 pm

മോഡി മാജിക് രക്ഷക്കെത്തിയില്ല; സംബീത് പത്രയെ തള്ളി പുരിയിലെ വോട്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യമൊട്ടാകെ മോഡി തരംഗം ആഞ്ഞടിച്ചുവെങ്കിലും ബിജെപിയുടെ ടെലിവിഷന്‍ താരം സംബീത് പത്രയെ അത് രക്ഷപ്പെടുത്തിയില്ല. തന്റെ ലോക്‌സഭയിലേക്കുള്ള തന്റെ കന്നി മത്സരത്തില്‍ തോറ്റ് മടങ്ങാനാണ് സംബീത് പത്രയുടെ വിധി.

ഒഡീഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലായിരുന്നു സംബീത് പത്ര ജനവിധി തേടിയത്. ഇവിടെ നിന്ന് രണ്ട് തവണ എംപിയായ, ബിജെഡിയുടെ പിനാകി മിശ്രയോട് തോല്‍ക്കുകയായിരുന്നു സംബീത് പത്ര. 11,714 വോട്ടുകള്‍ക്കാണ് പിനാകി മിശ്ര വിജയിച്ചത്.

പിനാകി മിശ്രയ്ക്ക് 5,38,321 വോട്ട് ലഭിച്ചപ്പോള്‍ സംബീത് പത്രയ്ക്ക് 5,26,607 വോട്ടാണ് ലഭിച്ചത്. ഇതാദ്യമായല്ല സംബീത് പത്ര പരാജയം രുചിക്കുന്നത്. 2012ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും സംബീത് പത്ര പരായപ്പെടുകയായിരുന്നു.

ഒഡിഷയിൽ ബിജെഡി 12 സീറ്റും ബിജെപി എട്ട‌് സീറ്റും കോൺഗ്രസ‌് ഒരു സീറ്റുമാണ‌് നേടിയത‌്‌. 146 നിയമസഭാ സീറ്റുകളിൽ ബിജെഡി 112‌ഉം ബിജെപി 23ഉം കോൺഗ്രസ‌് ഒമ്പതും സിപിഐ എമ്മും ഒരു സ്വതന്ത്ര സ്ഥാനാർഥിയും ഓരോ സീറ്റുവീതവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more