| Wednesday, 3rd July 2013, 10:45 am

നോളജ് സിറ്റി ശിലാസ്ഥാപന ചടങ്ങില്‍ ലീഗ് മന്ത്രിമാര്‍; ഇ.കെ വിഭാഗവും ലീഗും ഇടയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുവികാരം മാനിക്കാതെ ചൂഷണ വിഭാഗത്തിന്റെ ശിലാസ്ഥാപന വേദിയില്‍ ലീഗ് മന്ത്രിമാര്‍ പങ്കെടുത്തത് ശരിയായില്ലെന്ന് എസ്.വൈ.എസ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.[]മലപ്പുറം:  ##കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസ് നോളജ് സിറ്റി ശിലാസ്ഥാപന ചടങ്ങില്‍ മുസ്‌ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തതില്‍ സുന്നി ഇ.കെ വിഭാഗത്തിന് അതൃപ്തി. വിഷയം ഇന്ന് ചേരുന്ന സമസ്ത മുശവറ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വിഷയത്തില്‍ സമസ്തയുടെ നിലപാട് എന്തായിരിക്കണമെന്നും യോഗത്തില്‍ തീരുമാനമാകും.ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമസ്ത ജോയിന്റ് സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ ചുമതലപ്പെടുത്തി.[]

കോഴിക്കോട് കൈതപ്പൊയിലില്‍ നടന്ന നോളജ് സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് ലീഗ് മന്ത്രിമാര്‍ പങ്കെടുത്തത്. ഇതിനെതിരെ ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് രംഗത്തെത്തിയിരുന്നു.

ലീഗ് മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, മഞ്ഞളാം കുഴി അലി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെതിരെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന എസ്.വൈ.എസ് സെക്രട്ടറിയേറ്റ് യോഗം കടുത്ത അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുവികാരം മാനിക്കാതെ ചൂഷണ വിഭാഗത്തിന്റെ ശിലാസ്ഥാപന വേദിയില്‍ ലീഗ് മന്ത്രിമാര്‍ പങ്കെടുത്തത് ശരിയായില്ലെന്ന് എസ്.വൈ.എസ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പ്രവാചകന്റെ പേരില്‍ വെട്ടിപ്പ് നടത്തി കെട്ടിപ്പൊക്കുന്ന സംരംഭങ്ങള്‍ക്ക് ലീഗ് മന്ത്രിമാര്‍ കൂട്ട് നില്‍ക്കുന്നത് സമുദായത്തിന് കളങ്കമാണെന്നും സമുദായത്തിനെതിരെ നിരന്തരമായി നിലപാടെടുക്കുന്ന സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമസ്ത കേന്ദ്രങ്ങളില്‍ നിരന്തരം ഭിന്നതയുണ്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്തത് സമസ്തയെ വെല്ലുവിളിക്കുന്നതാണെന്നും യോഗത്തില്‍ ആരോപണം  ഉയര്‍ന്നു.[]

നോളജ് സിറ്റിയില്‍ നിന്ന് കൈതപ്പൊയിലേക്ക് പൊതു ഖജനാവില്‍ നിന്ന് 27 കോടി രൂപ മുടക്കി റോഡ് നിര്‍മിക്കാനുള്ള നീക്കം അപലപനീയമാണെന്നും ലീഗ് പൊതുമരാമത്ത് മന്ത്രി ഇതിന് കൂട്ട് നിന്നത് ശരിയല്ലെന്നും യോഗം വിലയിരുത്തി.

മുസ്‌ലീം സമുദായത്തില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി സുന്നി നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമസ്തയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ഭിന്നതയുണ്ടാക്കാനും ലീഗ് മന്ത്രിമാര്‍ തന്നെ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു ആരോപണം.

പ്രവാചകന്റെ പേരില്‍ വെട്ടിപ്പ് നടത്തി കെട്ടിപ്പൊക്കുന്ന സംരംഭങ്ങള്‍ക്ക് ലീഗ് മന്ത്രിമാര്‍ കൂട്ട് നില്‍ക്കുന്നത് സമുദായത്തിന് കളങ്കമാണെന്നും സമുദായത്തിനെതിരെ നിരന്തരമായി നിലപാടെടുക്കുന്ന സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാന്തപുരം വിഭാഗത്തിനായി സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം. സമസ്തയ്ക്ക ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കി മദ്രസ്സകളും പള്ളികളും വീതം വെപ്പിക്കാനാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമമെന്നും നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more