ബോക്‌സ് ഓഫീസില്‍ എടുത്തുപറയാന്‍ വലിയ റെക്കോഡുകളൊന്നുമില്ലെങ്കിലും ആരാധകര്‍ ഇപ്പോഴും പവര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്ന താരമാണ് പവന്‍ കല്യാണ്‍. സിനിമയിലും രാഷ്ട്രീയത്തിലും മാറി മാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് പവന്റെ ബോക്‌സ് ഓഫീസ് പവര്‍ നഷ്ടപ്പെട്ടുതുടങ്ങിയത്. അവസാനമായി ഒരു ഹിറ്റ് ലഭിച്ചിട്ട് 13 വര്‍ഷമായിരിക്കുകയാണ്.
ബോക്‌സ് ഓഫീസിലെ ദുരവസ്ഥക്ക് പുറമെ താരത്തിന്റെ കളക്ഷനുകള്‍ താരതമ്യേന ചെറിയ താരങ്ങള്‍ വരെ മറികടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ടോളിവുഡില്‍. ഏറ്റവുമൊടുവില്‍ സമന്ത വരെ പവനെ ബോക്‌സ് ഓഫീസില്‍ പഞ്ഞിക്കിടുകയാണ്. സമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ മാ ഇന്‍ടി ബംഗാരമാണ് പവന്റെ ഫ്യൂസൂരിയത്.
മാ ഇന്‍ടി ബംഗാരം Photo: Theatrical poster
കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തന്നെ ബജറ്റിനെക്കാള്‍ കൂടുതല്‍ തുക തിരിച്ചുപിടിച്ചു. 17 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. ഓവര്‍സീസില്‍ നിന്ന് മാത്രം 6.9 കോടിയാണ് ചിത്രം നേടിയത്. പവന്‍ കല്യാണിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ഉസ്താദ് ഭഗത് സിങ് 6.4 കോടിയാണ് ഓവര്‍സീസില്‍ നിന്ന് നേടിയത്.
വലിയ ബജറ്റോ സ്റ്റാര്‍ഡമോ ഇല്ലാത്ത സമന്ത സൂപ്പര്‍താരത്തിന്റെ കളക്ഷനെ വെട്ടിച്ചതാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം തന്റെ പേരിലാക്കാനുള്ള ഒരുക്കത്തിലാണ് സമന്തയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 30 കോടിയോളം നേടിക്കഴിഞ്ഞു.
കോമഡി ആക്ഷന്‍ എന്റര്‍ടൈനറില്‍ സമന്ത ഒറ്റക്ക് നിന്ന് സ്‌കോര്‍ ചെയ്‌തെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫാമിലി മാന്‍ സീരിസ് ഒരുക്കിയ രാജ്- ഡി.കെ കോമ്പോയിലെ രാജ് ആണ് മാ ഇന്‍ടി ബംഗാരം അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും വലിയ ചര്‍ച്ചയായിരുന്നു. എല്ലാം ഒത്തുവന്നാല്‍ ലീഡ് റോളിലെ ആദ്യ 100 കോടി സമന്ത ഈ ചിത്രത്തിലൂടെ നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഭര്‍ത്താവിന്റെ വീട്ടിലേക്ക് ആദ്യമായി എത്തുന്ന യുവതിക്ക് അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനിടയില്‍ തന്നെ വേട്ടയാടുന്ന ഭൂതകാലത്തോട് പൊരുതി നില്‍ക്കുന്നതുമാണ് മാ ഇന്‍ടി ബംഗാരത്തിന്റെ കഥ. ആക്ഷന്‍ സീനുകളില്‍ സമന്തയുടെ ഫ്‌ളെക്‌സിബിളിറ്റിയും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
Content Highlight: Samantha’s Ma Inti Bangaram crossed overseas Collection of Pawan’s last movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ