ലക്നൗ: 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി ഇടത് സഖ്യത്തിന് സമാജ് വാദി പാർട്ടി. സി.ജെ.പി നേതാക്കളെ പ്രചരണത്തിനിറക്കാൻ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളിൽ കോക്രോച്ച് ജനത പാർട്ടി(സി.ജെ.പി) പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയരായ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപകെയും അശുതോഷ് റാങ്കയും ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറയുമാണ് സാധ്യതയുള്ള നേതാക്കൾ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ പാർട്ടികളുമായും ആം ആദ്മി പാർട്ടിയുമായും സമാജ് വാദി പാർട്ടി ചർച്ചകൾ ആരംഭിച്ചു.
നവംബർ 23,24 തീയതികളിൽ സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് ഈ നീക്കം.
സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ് സി.പി.ഐ.എം ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങുമായും കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ജന്തർ മന്തർ പ്രക്ഷോഭത്തെ കുറിച്ചും യുവജന മുന്നേറ്റത്തിന്റെ സ്വാധീനത്തെ കുറിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇവ എങ്ങനെ ഉൾക്കൊള്ളിക്കാമെന്നതിനെ കുറിച്ചും തങ്ങൾ ചർച്ച ചെയ്‌തെന്ന് ദീപാങ്കർ ഭട്ടാചാര്യ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Content Highlight: Samajwadi Party to join Aam Aadmi-Left alliance in Uttar Pradesh; moves underway to bring CJP leaders into the campaign.