| Monday, 1st September 2025, 2:37 pm

ധോണിക്കും രോഹിത്തിനും പിന്നാലെ മൂന്നാമന്‍; ചരിത്രം കുറിച്ച് സാം ബില്ലിങ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സ് ചരിത്രത്തില്‍ ആദ്യമായി ഹാട്രിക് കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരില്‍ ട്രെന്റ് റോക്കറ്റ്‌സിനെ തകര്‍ത്തായിരുന്നു ടീമിന്റെ ഈ കിരീട നേട്ടം. സാം ബില്ലിങ്സിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ടീം 26 റണ്‍സിന്റെ വിജയമാണ് നേടിയത്.

ഓവല്‍ ഇന്‍വിന്‍സിബിള്‍സ് തുടര്‍ച്ചയായ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ടി – 20 കിരീടങ്ങള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിക്കാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മൂന്നാമനായിരിക്കുകയാണ് ഇംഗ്ലണ്ട് താരം. താരത്തിനൊപ്പം പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കും വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും ഈ നേട്ടത്തില്‍ മൂന്നാമതുണ്ട്.

ഈ നേട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരങ്ങളാണ്. ഒമ്പത് കിരീടവുമായി എം.എസ് ധോണി ഒന്നാമതെത്തുമ്പോള്‍ രണ്ടാമതുള്ളത് ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മയാണ്. താരത്തിന് എട്ട് ട്രോഫികളാണ് കുട്ടി ക്രിക്കറ്റിലുള്ളത്.

ടി – 20യില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ക്യാപ്റ്റന്മാര്‍

എം.എസ് ധോണി – 9

(ഐ.പി.എല്‍ – 5, ചാമ്പ്യന്‍സ് ലീഗ് -2, ഏഷ്യ കപ്പ് – 1, ടി 20 ലോകകപ്പ് – 1)

രോഹിത് ശര്‍മ – 8

(ഐ.പി.എല്‍ – 5, ചാമ്പ്യന്‍സ് ലീഗ് -2, ടി – 20 ലോകകപ്പ് -1)

സാം ബില്ലിങ്സ് – 5

(ദി ഹണ്‍ഡ്രഡ് – 3, ഐ.എല്‍.ടി -20 – 1, ടി – 20 ബ്ലാസ്റ്റ് – 1)

ഷൊയ്ബ് മാലിക്ക് – 5

(പാകിസ്ഥാന്‍ നാഷണല്‍ ടി -20 കപ്പ് – 5)

ഡ്വെയ്ന്‍ ബ്രാവോ – 5

(കരീബിയന്‍ പ്രീമിയര്‍ ലീഗ് -5)

അതേസമയം, ദി ഓവല്‍ ഇന്‍വിന്‍സിബിളിനായി മികച്ച പ്രകടനം നടത്തിയത് വില്‍ ജാക്‌സായിരുന്നു. താരം 41 പന്തുകള്‍ നേരിട്ട് 72 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 175.61 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.

താരത്തിന് പുറമെ, ജോര്‍ദന്‍ കോക്‌സും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 28 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 40 റണ്‍സാണ് നേടിയത്. മറ്റാരും മികച്ച പ്രകടനം നടത്തിയില്ല.

Content Highlight: Sam Billings became third captain to win most titles in T20 cricket by leading Oval Invincibles’s winning The Hundred

We use cookies to give you the best possible experience. Learn more