| Tuesday, 14th July 2026, 3:04 pm

ഈ ചരിത്ര നിമിഷം സാധ്യമാക്കാന്‍ സൗകര്യം ഒരുക്കി കൊടുത്ത യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍; കാപ്പ കേസ് പ്രതി സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വി.ശിവന്‍കുട്ടി

നിഷാന. വി.വി

തിരുവനന്തപുരം:കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി നേതാവും കൗണ്‍സിലറുമായ സുഗതന്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവന്‍കുട്ടി.

ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും കേരള ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂര്‍വ മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ജനവിധിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടവര്‍ക്ക് പകരം, ജയിലിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ ചരിത്രത്തില്‍ ജയില്‍വാസം അനുഷ്ഠിച്ചെങ്കില്‍, നമ്മുടെ കാലഘട്ടത്തിലെ പുതിയ ‘ദേശസ്‌നേഹി’കള്‍ ജയിലിലാകുന്നത് ഗുണ്ടാ കേസുകളിലാണെന്നത് എത്ര വലിയ പുരോഗമനമാണ്!

ജയിലിനുള്ളില്‍ വെച്ച് സത്യപ്രതിജ്ഞ നടത്തുമ്പോള്‍ അത് അര്‍ത്ഥവത്താവുന്നത് തീര്‍ച്ചയായും ബിജെപിക്ക് മാത്രമാണ്. ഈ ചരിത്രനിമിഷം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പാടാക്കി നല്‍കിയ നമ്മുടെ ഉദാരമതികളായ യുഡിഎഫ് സര്‍ക്കാരിന് ഒരു കോടി അഭിവാദ്യങ്ങള്‍.. കേരളം മാറി ചിന്തിക്കുന്നു.. ജയിലില്‍ നിന്ന് ഭരണസിരാകേന്ദ്രത്തിലേയ്ക്ക്,’ ശിവന്‍കുട്ടി കുറിച്ചു.

Content Highlight: Salute to the UDF government for facilitating this historic moment; V. Sivankutty on KAAPA case accused Sugathan taking the oath of office while in jail.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more