[] തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സല്‍മാന്റെ ജാമ്യപേക്ഷ സെഷന്‍സ് കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ആഗസ്റ്റ് 20നാണ് വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ സല്‍മാന്‍ അറസ്റ്റിലായത്. രാജ്യദ്രോഹം, ദേശീയ പതാകയെ അപമാനിക്കല്‍, ദേശീയ ഗാനം ആലപിക്കുന്നത് തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങാണ് സല്‍മാനെതിരെയുള്ളത്.
ഐ.ടി ആക്ട് സെക്ഷന്‍ 66എ പ്രകാരമുള്ള കുറ്റങ്ങളും സല്‍മാനെതിരെ ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 15ന് സോഷ്യല്‍ മീഡിയയില്‍ സ്വാതന്ത്ര്യദിനത്തെ അധിക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണിത്. ആഗസ്റ്റ് 25ന് കേസ് പരിഗണിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി സല്‍മാന് ജാമ്യം നിഷേധിച്ചിരുന്നു.
സല്‍മാന്റെ അറസ്റ്റിനെതിരെ നിരവധി മനുഷ്യവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സല്‍മാന്‍ പ്രൊട്ടക്ഷന്‍ ഫോറം രൂപവത്ക്കരിക്കുകയുെ കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതിന് കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.