| Friday, 20th January 2012, 7:00 pm

ഇന്ത്യയിലേക്കില്ലെന്ന് റുഷ്ദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തില്ലെന്ന് ഒടുവില്‍ പ്രമുഖ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി അറിയിച്ചു. സാഹിത്യോത്സവത്തിന്റെ സംഘാടകര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് റുഷ്ദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റുഷ്ദിയുടെ ഇ-മെയില്‍ സംഘാടകര്‍ സാഹിത്യോത്സവ് വേദിയില്‍ വായിച്ചു കേള്‍പ്പിച്ചു. ഇപ്പോള്‍ ഇന്ത്യയിലെത്താനുള്ള സാഹചര്യങ്ങള്‍ അല്ല നിലനില്‍ക്കുന്നതെന്നാണ് റുഷ്ദി പറഞ്ഞിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ത്യയില്‍ വരാന്‍ സാധിക്കാത്തതിന്റെ ദുഃഖം റുഷ്ദി പങ്കു വെയ്ക്കുന്നുണ്ട്. തന്നെ വകവരുത്താന്‍ ശ്രമം നടക്കുന്നുവെന്ന മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അറിയിച്ചെന്നും ഇന്ത്യയില്‍ എത്താന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും റുഷ്ദി ട്വീറ്റില്‍ പറയുന്നു.

ജയ്പൂരില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ റുഷ്ദിയെ ക്ഷണിച്ചതു മുതല്‍ വലിയ ബഹളമാണ് ഇന്ത്യയില്‍ ഉണ്ടായത്. മത പുരോഹിത സംഘടനയായ ദാറുല്‍ ഉലൂം ദയൂബന്ദ് റുഷ്ദിയെ ഇന്ത്യയില്‍ വരാന്‍ സമ്മതിക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. “സാത്താനിക്ക് വേഴ്‌സസ്” എന്ന നോവലിലൂടെ മുസ്‌ലിം വികാരം വ്രണപ്പെടുത്തിയ റുഷ്ദിയെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നായിരുന്നു മുസ്‌ലിം മതമൗലികവാദികളുടെ വാദം. 2007ല്‍ റുഷ്ദി ലിറ്റററി ഫെസറ്റില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Related Articles:

റുഷ്ദിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍: ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന് ഇന്ന് തുടക്കം

സര്‍ക്കാര്‍ എതിര്‍ക്കില്ല: സല്‍മാന്‍ റുഷ്ദി ഇന്ത്യയിലെത്തും

റുഷ്ദിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുസ്‌ലിം സംഘടന

Malayalam News
Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more