| Tuesday, 6th November 2018, 4:12 pm

സല്‍മാന്‍ ഖാന്‍ എത്തി: ക്യാന്‍സര്‍ ബാധിതനായ ആരാധകനെ ചിരിപ്പിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്യാന്‍സര്‍ ബാധിതയായ കൊച്ച്ു ആരാധകനെ ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിയാണ് സല്‍മാന്‍ ആരാധകനെ കണ്ടത്. സല്‍മാനും ആരാധകനുമടങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സല്‍മാന്റെ മറ്റൊരു ആരാധകന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സല്‍മാന്‍ കുട്ടിയോട് സംസാരിക്കുന്നതു കാണാം. കുട്ടിയുടെ അമ്പരപ്പ് മാറാത്ത മുഖമാണ് വീഡിയോയില്‍ ഉടനീളം.

Also Read:  സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല; എങ്ങനെ നേരിടണമെന്ന് സര്‍ക്കാറിനറിയാം: ഇ.പി ജയരാജന്‍

കടുത്ത സല്‍മാന്‍ ഖാന്‍ ആരാധകനായ ഗോവിന്ദ് എന്നയാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്. ഗോവിന്ദിന്റെ ബന്ധുവിന്റെ മകനാണ് കുട്ടി.

ഭാരത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്. ഭാരത് കൂടാതെ ബിഗ്ഗ് ബോസ് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് ഇപ്പോള്‍ സല്‍മാന്‍.

Latest Stories

We use cookies to give you the best possible experience. Learn more