| Thursday, 2nd May 2013, 3:53 pm

സരബ്ജിത് സിങ്ങിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി സല്‍മാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാന്‍ ജയിലില്‍ സഹ തടവുകാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിന്റെ മരണത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഖേദം പ്രകടിപ്പിച്ചു.[]
മരണത്തില്‍ അതിയായി ദുഃഖം പ്രകടിപ്പിക്കുന്നതായി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞ സല്‍മാന്‍,

സരബ്ജിത്ത് സിങ്ങിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന് സങ്കടങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ദൈവം കരുത്തു പകരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും തന്റെ ടിറ്റ്വര്‍ സന്ദേശത്തില്‍ പറഞ്ഞു.

സരബ്ജിത് സിങ്ങിനെ വിട്ടയക്കണനെന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനിലിലൂടെ പാക്കിസ്ഥാനോട് സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു.

അതിന് വേണ്ടി തന്റെ സുഹൃത്തുകളോടും ഫാന്‍സിനോടും അദ്ദേഹം അഭ്യാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക്  പാക്കിസ്ഥാനിലെ അല്ലാമ ഇഖ്ബാല്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് സരബ്ജിത് സിങ്ങ് മരിച്ചത്.

മരണത്തെ തുടര്‍ന്ന്  വ്യാപക പ്രതിഷേധങ്ങളും, പ്രകടനങ്ങളുമാണ്  ദില്ലിയിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുമായി നടന്നു വരുന്നത്.

We use cookies to give you the best possible experience. Learn more