ബോളിവുഡിനെ ഒരുകാലത്ത് കൈയിലിട്ട് അമ്മാനമാടിയ താരമായിരുന്നു സല്‍മാന്‍ ഖാന്‍. ഷാരൂഖ്, ആമിര്‍ എന്നിവര്‍ക്കൊപ്പം സല്‍മാന്‍ ഖാനും ബോളിവുഡിന്റെ തലപ്പത്ത് തന്നെ തിളങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാന് അത്ര നല്ല കാലമല്ല. വന്‍ ഹൈപ്പിലെത്തിയ പല ചിത്രങ്ങളും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബാറ്റില്‍ ഓഫ് ഗാല്‍വാന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഷൂട്ട് പൂര്‍ത്തിയായി സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച ചിത്രം ഇ പല പ്രതിസന്ധികളും നേരിട്ടുകഴിഞ്ഞു. നിരവധി മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. സിനിമയുടെ പേര് മാറ്റണെന്നായിരുന്നു ഇതില്‍ ആദ്യത്തേത്.
ഇന്ത്യ- ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പേര് മാതൃഭൂമി എന്ന് മാറ്റാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ഇത് അണിയറപ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങളെല്ലാം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡിന് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും ചിത്രത്തിന്റെ കാര്യത്തില്‍ ഇടപെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയുടെ പേര് പരാമര്‍ശിക്കരുതെന്ന് പ്രതിരോധ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചിത്രം റീഷൂട്ട് ചെയ്യാന്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധരംഗങ്ങള്‍ പകുതിയിലേറെ ഒഴിവാക്കി റൊമാന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് റീഷൂട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
യുദ്ധത്തിനെക്കാള്‍ സമാധാനവും മതമൈത്രിയുമാണ് പ്രധാനമെന്ന് പറഞ്ഞുകൊണ്ടുള്ള ഭാഗങ്ങളും റീഷൂട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 40 ദിവസത്തെ റീഷൂട്ടിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ബാറ്റില്‍ ഓഫ് ഗാല്‍വാന്റെ പേര് മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ് എന്ന് മാറ്റിയതോടെ ഫിക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
200 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ റീഷൂട്ട് കാരണം ബജറ്റ് വീണ്ടും കൂടിയിട്ടുണ്ട്. ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തേണ്ട ചിത്രം ഒക്ടോബറിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. അപൂര്‍വ ലാഖിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ താരം ചിത്രാംഗദയാണ് ചിത്രത്തിലെ നായിക. ബോക്‌സ് ഓഫീസില്‍ സല്‍മാന്റെ തിരിച്ചുവരവായി മാതൃഭൂമി മാറിയേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Salman Khan’s new movie Maatrubhumi reshooting after the suggestion of Censor Board
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ