| Tuesday, 16th December 2014, 9:51 am

ഷാരൂഖിനെ പിന്തള്ളി ഫോബ്‌സ് പട്ടികയില്‍ സല്‍മാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ:  ഇന്ത്യയിലെ സമ്പന്നനായ സെലിബ്രിറ്റിയായി സല്‍മാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പദവി കൈയടക്കി വച്ചിരുന്ന ഷാരൂഖ് ഖാന്‍ ഇത്തവണ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മാഗസിന്റെ കണക്കുകളനുസരിച്ച് സല്‍മാന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വരുമാനം 244.5 കോടിയാണ്. എന്നാല്‍ ഷാരൂഖിന്റെ വരുമാനം 202.4 കോടി മാത്രമാണ്.

പ്രധാനമായും സമ്പാദ്യം, പ്രശസ്തി എന്നിവ പരിഗണച്ചാണ് ഫോബ്‌സ് തിരഞ്ഞെടുപ്പ്. ഈ രണ്ട് ഘടകങ്ങള്‍ ഒരുമിച്ച് നിര്‍ത്തിയുള്ള റാങ്കിംങിലും സല്‍മാന്‍ തന്നെയാണ് മുന്‍പില്‍. എന്നാല്‍ ഈ പട്ടികയില്‍ ഷാരൂഖിന് നേടാനായത് മൂന്നാം സ്ഥാനം മാത്രമാണ്. പട്ടികയില്‍ അമിതാഭ് ബച്ചനാണ് ഷാരൂഖിന് മുന്‍പിലായി രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാര്യങ്ങളാണ് മാഗസിന്‍ വിലയിരുത്തിയിട്ടുള്ളത്.

ജയ് ഹോ, കിക്ക് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളാണ് സല്‍മാന് മികച്ച റാങ്കിംങ് നേടിക്കൊടുത്തത്. എന്നാല്‍ ഈ കാലയളവില്‍ റിലീസുകള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഷാരൂഖിന് വിനയായത്. ഓവറോള്‍ റാങ്കിംങ് പട്ടികയില്‍ ധോണി, അക്ഷയ് കുമാര്‍, വിരാട് തുടങ്ങിയവരാണുള്ളത്. ആദ്യ പത്തിലെ സ്ത്രീ സാന്നിധ്യം പരിശോധിച്ചാല്‍ ദീപിക പദുകോണിന് മാത്രമാണ് പട്ടികയില്‍ ഇടം നേടാനായത്.

Latest Stories

We use cookies to give you the best possible experience. Learn more