| Monday, 23rd July 2018, 2:29 pm

ജൂഹിയെ വിവാഹം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; ജൂഹിയുടെ പിതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു: സല്‍മാന്‍ ഖാന്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഇപ്പോഴും ബാച്ചിലറായി തുടരുന്ന സല്‍മാന്‍ ഖാന്റെ വിവാഹം. 52 കാരനായ സല്‍മാന്റെ വിവാഹം എന്നായിരിക്കുമെന്ന ചര്‍ച്ചകള്‍ എല്ലാ സല്ലു ആരാധകന്റെയും പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്.

ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങി നിരവധി നായികമാരുടെ കാമുകനായി ഗോസിപ്പ് കോളങ്ങളില്‍ സല്ലു നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ തനിക്ക് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ഒരു നടി തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്ന അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം.


ALSO READ: രണ്‍ബീര്‍ ആലിയ ഭട്ട് വിവാഹം ഉടനുണ്ടാകുമോ? വിവാഹം കഴിക്കാനുള്ള പ്രായമായി രണ്‍ബീറിനെന്ന് അച്ഛന്‍ ഋഷി കപൂര്‍


തനിക്ക് ബോളിവുഡ് നടി ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നതായി സല്‍മാന്‍ ഖാന്‍ പറയുന്ന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


ആര്‍ക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് ജൂഹിയുടേത്. ജൂഹിയെ എനിക്ക് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു.

എന്റെ ആഗ്രഹം ഞാന്‍ ജൂഹിയുടെ അച്ഛനെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അപ്പോള്‍ തന്നെ നോ എന്നാണ് പറഞ്ഞത്

ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ജൂഹി വളരെ ക്യൂട്ട് ആന്റ് അഡോറബിള്‍ ആയ കുട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്റെ വിവാഹ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സമയത്താണ് അദ്ദേഹത്തിന്റെ പഴയ ചാറ്റ് ഷോയുടെ വീഡിയോയാണ്  ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more