| Friday, 26th April 2019, 8:30 am

വീഡിയോ എടുക്കുന്നതിനിടയില്‍ ഫോണ്‍ പിടിച്ചുവാങ്ങി, മോശമായി പെരുമാറി; സല്‍മാന്‍ഖാനെതിരെ മുംബൈ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ പൊലീസില്‍ പരാതി. ഫോണില്‍ താരത്തിന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും സല്‍മാന്‍ഖാന്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്നാണ് പരാതി. മുംബൈയില്‍ ഡി.എന്‍ നഗര്‍ പൊലീസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

ഇതേ സംഭവത്തില്‍ സല്‍മാന്‍ഖാന്റെ ബോഡിഗാര്‍ഡും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വീഡിയോ എടുത്തയാള്‍ സല്‍മാന്‍ഖാനെ പിന്‍തുടര്‍ന്നെന്നും അനുമതിയില്ലാതെ വീഡിയോ എടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ സല്‍മാന്‍ഖാന്റെ വീഡിയോ എടുക്കുമ്പോള്‍ താന്‍ അനുവാദം ചോദിച്ചിരുന്നെന്ന് താരത്തിനെതിരെ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. സല്‍മാന്‍ഖാനും അദ്ദേഹത്തിന്റെ ബോര്‍ഡി ഗാര്‍ഡും തന്നോട് മോശമായി പെരുമാറിയെന്നും പറയുന്നു.

സല്‍മാന്‍ഖാന്റെ പുതിയ ചിത്രം ഭാരത് റിലാസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഈദിന് റിലീസ് ചെയ്യും.

മുന്‍പ് സല്‍മാന്‍ഖാന്‍ കൃഷ്ണ മൃഗത്തെ വെടിവെച്ചു കൊന്ന കേസില്‍ അഞ്ച് വര്‍ഷം തടവും ശിക്ഷ ലഭിച്ചിരുന്നു.
1998 ഒക്ടോബര്‍ ഒന്നിന് ‘ഹം സാത് സാത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണു കേസ്.

Latest Stories

We use cookies to give you the best possible experience. Learn more