| Friday, 27th January 2012, 12:21 am

പ്രിയന്റെ ബോളിവുഡ് മാധവന്‍നായര്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രം പ്രിയദര്‍ശന്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാനെ ക്ഷണിച്ചിരിക്കുകയാണ്.

സിദ്ദിഖിന്റെ ബോഡിഗാര്‍ഡ് വന്‍ഹിറ്റായതോടെ സല്‍മാന് തെന്നിന്ത്യന്‍ റീമേക്കുകളോടുള്ള പ്രിയം കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ സല്‍മാന്‍ ഡേറ്റ് കൊടുക്കാത്ത പ്രശ്‌നമുദിക്കുന്നില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗിന്റെ ഓപ്പണിങ് ഫങ്ഷനില്‍ വച്ച് ഇക്കാര്യം പ്രിയന്‍ സല്‍മാനോട് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സല്‍മാനെകിട്ടിയില്ലെങ്കില്‍ അക്ഷയ്കുമാറിനെ വെച്ച് പടം ചെയ്യാമെന്നാണ് പ്രിയന്‍ പദ്ധതിയിട്ടിരിക്കുന്നത്. ലക്ഷ്മി റായിയും ശക്തി കപൂറുമാവും മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സെപ്തംബറോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more