| Thursday, 14th June 2018, 6:32 pm

സല്ലുവിനൊപ്പം ചുവട് വെച്ച് കുട്ടി ഷാരൂഖ്; സീറോയുടെ ഈദ് സ്‌പെഷ്യല്‍ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ അടുത്ത സുഹൃത്തുക്കളാണ് സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും. ഇടക്കാലത്ത് ഇരുവരും തമ്മില്‍ ചെറിയ പിണക്കമുണ്ടായിരുന്നെങ്കിലും അതെല്ലാം കുറച്ച് കാലത്തേക്ക് മാത്രമുള്ളതായിരുന്നു.

ഇപ്പോള്‍ ഇതാ ഷാരൂഖിന്റെ എറ്റവും പുതിയ സിനിമയുടെ ഗാനരംഗത്ത് ചുവട് വെക്കാന്‍ സല്ലു എത്തിയിരിക്കുകയാണ്. ഷാരൂഖ് കുള്ളനായി അഭിനയിക്കുന്ന സീറോ സിനിമയിലെ ഗാനരംഗത്തിലാണ് ചുവട് വെക്കാന്‍ സല്ലു എത്തുന്നത്.


Also Read ഉടായിപ്പു കാണിച്ചതും പോരാ, മനുഷ്യനെ വട്ടാക്കുന്നോ.?! ; മോഹന്‍ലാലുമായുള്ള സാങ്കല്‍പിക അഭിമുഖം പങ്കുവെച്ച് ആര്‍.ജെ സലിം


ഈദ് സ്‌പെഷ്യല്‍ ടീസറായി ഗാനരംഗം സീറോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ഷാരൂഖിന്റെ തന്നെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഗാനരംഗത്തിലും സല്ലു ചുവട് വെച്ചിരുന്നു.

ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനുഷ്‌ക ശര്‍മ, കത്രീന കൈഫ് എന്നിവരാണ് നായികമാര്‍. ഹിമാന്‍ശു ശര്‍മയുടേതാണ് കഥ. ഗൗരി ഖാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

We use cookies to give you the best possible experience. Learn more