| Monday, 12th October 2026, 7:18 pm

പ്രഥമദൃഷ്ട്യയില്‍ തിളങ്ങി സല്‍മാനും; ഒ.ടി.ടി റിലീസിന് പിന്നാലെ കൈയടിച്ച് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്നും മികച്ച വിജയം നേടിയ മറ്റൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു ഷഹദ് സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി തിരുവോത്ത്, ഉണ്ണിമായ പ്രസാദ്, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയം കൈവരിച്ചത്. തിയേറ്ററിലെ വിജയത്തിന് ശേഷം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com

പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചര്‍ച്ചകള്‍ സിനിമാ പേജുകളില്‍ സജീവമായിരുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ സിനിമാ പേജുകളില്‍ ശ്രദ്ധ നേടുന്നത് പ്രഥമ ദൃഷ്ട്യയില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച അലീനയുടെ സഹോദരനായ അലനായി വേഷമിട്ട സല്‍മാന്‍ കുറ്റിക്കോടാണ്. യൂട്യൂബ് വ്‌ളോഗുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ സല്‍മാന്‍ ചിത്രത്തില്‍ ചെറുതെങ്കിലും തന്റെ ഭാഗം ഗംഭീരമായി അവതരിപ്പിച്ചിരുന്നു.

ഭിന്നശേഷിക്കാരനായ സല്‍മാന് തന്റെ അവതരണ ശൈലിയിലൂടെയും നിഷ്‌കളങ്കമായ സ്വഭാവത്തിലൂടെയുമാണ് യൂട്യൂബില്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിന് ആരാധകരുള്ള സല്‍മാന്‍ തന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്തത്. തന്റെ പോരായ്മകളെ ഒന്നും വകവെക്കാതെ ചിത്രത്തിലെ പല സീനുകളിലും സല്‍മാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

സല്‍മാന്‍ കുറ്റിക്കോട്‌. Photo: X.com

യൂട്യൂബിലൂടെ തുടങ്ങി ഇന്ന് മലയാളത്തിലെ ഒരു വിജയ ചിത്രത്തിന്റെ ഭാഗമായി മാറിയ സല്‍മാന്റെ ജൈത്രയാത്രക്ക് പ്രത്യേകം നന്ദി അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടാണെന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സിനിമാ പേജുകളില്‍ സജീവമാണ്. ചെറിയ വേഷമാണെങ്കിലും അത് സല്‍മാന്‍ നന്നായി ചെയ്‌തെന്നും സ്‌ക്രീനില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായെന്നും പലരും അഭിപ്രായമറിയിക്കുന്നു.

]Content Highlight: Salmaan Kuttikkode’s role in Pradhama Drishtya Kuttakkar movie

Latest Stories

We use cookies to give you the best possible experience. Learn more