തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കിയവരുടെ സര്‍വ്വീസ് ബുക്കില്‍ ഈ കാര്യം രേഖപ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ഈ കാര്യം ആവശ്യപ്പെട്ട് സി.പി.ഐ.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കി. ഇത് അനുകൂല ശുപാര്‍ശയോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ പക്കലെത്തി. കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍ ഈ നീക്കം പണം നല്‍കാത്തവരെ തിരിച്ചറിയാന്‍ വോണ്ടിയുള്ള തന്ത്രമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിലവില്‍ സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ് തുടങ്ങിയ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങളാണ് ഉള്‍ക്കൊള്ളിക്കുന്നത്. കൂടാതെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലെ മികച്ച സേവനത്തെ പ്രകീര്‍ത്തിക്കുന്ന നടപടികളും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള ശിക്ഷാവിവരങ്ങളും ഇതില്‍ രേഖപ്പെടുത്താറുണ്ട്.
സര്‍വ്വീസ് ബുക്കില്‍ പണം നല്‍കിയവരുടെ പേരുകള്‍ ചേര്‍ത്താല്‍ അത് പണം നല്‍കാത്തവരും നല്‍കിയവരും എന്ന വിവേചനത്തിന് കാരണമാകും എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. സി.പി.ഐ.എം അനുകൂല സംഘടനകള്‍ തന്നെ ഇതില്‍ രംഗത്ത് വരുന്നത് സര്‍ക്കാരിന്റെ കൂടി അറിവോടെ ആകാം എന്നാണ് ജീവനക്കാര്‍ പറയുന്നത്. പ്രളയക്കെടുതി മൂലം തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരുമാസത്തെ ശബളം സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന ആവശ്യം 60 ശതമാനം ജീവക്കാര്‍ മാത്രമാണ് അനുസരിച്ചിരുന്നത്.
എന്നാല്‍ എയ്ഡഡ് കോളേജ്, സ്‌കൂള്‍ മേഖലയിലേക്ക് വരുമ്പോള്‍ 80 ശതമാനം ആളുകളും സാലറി ചാലഞ്ചിനോട് നോ പറഞ്ഞു. സി.പി.ഐ.എം അനുകൂല സംഘടനയാണ് എയ്ഡഡ് കോളേജില്‍ ഏറിയ പങ്കും. എന്നിട്ടും അവര്‍ സാലറി ചാലഞ്ചിനോട് നോ പറഞ്ഞത് സംഘടനയെ ചൊടിപ്പിച്ചിട്ടുണ്ട്. എയ്ഡഡ് കോളേജ് ജീവനക്കാര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല എന്നത് പണം നല്‍കാതിരിക്കാന്‍ അവര്‍ക്ക് ധൈര്യമായി.
എന്നാല്‍ സാലറി ചാലഞ്ചമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ പുരോഗതിക്കുന്നതിനാല്‍ സര്‍ക്കാര്‍ ബുക്കില്‍ വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക സാധ്യമല്ല. ശമ്പളം നിര്‍ബന്ധിച്ചു വാങ്ങിക്കാന്‍ സകര്‍ക്കാരിന് കഴിയില്ലെങ്കിലും, പണം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കരുതെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.