ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.
ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.
നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അരങ്ങേറ്റക്കാരന്‍ കൂടിയായ പ്രഫുല്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ താരം നേടി. ടീമിലെ മറ്റൊരു ഡെബ്യൂ ബൗളറായ സാക്കിബ് ഹുസൈന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. 6.00 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ടായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സാക്കിബ് ഹുസൈന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് സാക്കിബിന് കഴിഞ്ഞത്. മറ്റ് രണ്ട് താരങ്ങളും സാക്കിബിനൊപ്പം ഈ റെക്കോഡ് പങ്കിടുന്നുണ്ട്. ഹൈദരാബാദിന് വേണ്ടി ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രഫുല്‍ ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്.
(താരം, ബൗളിങ് ഫിഗര്‍, എതിരാളി, വര്‍ഷം)
ഷദാബ് ജകതി (ചെന്നൈ) – 4/24 – ഡി.സി – 2009
അശ്വനി കുമാര്‍ (മുംബൈ) – 4/24 – കെ.കെ.ആര്‍ – 2025
സാക്കിബ് ഹുസൈന്‍ (ഹൈദരാബാദ്) – 4/24 – ആര്‍.ആര്‍ – 2026
പോള്‍ വാല്‍ത്താട്ടി (പഞ്ചാബ്) – 4/29 – ഡി.സി – 2011
പ്രഫുല്‍ ഹിംഗെ (ഹൈദരാബാദ്) – ആര്‍.ആര്‍ – 2026
ഇരു താരങ്ങള്‍ക്കും പുറമെ ശേഷിച്ച വിക്കറ്റുകള്‍ നേടിയത് യുവ പേസര്‍ ഈഷന്‍ മലിംഗയാണ്. ഹൈദരാബാദിന്റെ മൂന്ന് പേസര്‍മാരും അണ്‍ക്യാപ്ഡ് താരങ്ങളാണ് എന്നത് എടുത്ത് പറയേണ്ടതാണ്.
ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Content Highlight: Sakib Hussain In Great Record Achievement In IPL As Indian Bowler