ന്യൂദൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ അന്തരിച്ചു. ദൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിഹാർ ജയിലിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ഈ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കലാപവുമായി ബന്ധപ്പെട്ട ബാക്കിയുള്ള കേസുകളിൽ ഇയാളുടെ ജീവപര്യന്ത്യം തുടരുകയായിരുന്നു.
1980, 1991, 2004 വർഷങ്ങളിൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ സജ്ജൻ കുമാർ പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നു.
Content Highlight: Sajjan Kumar, former Congress MP convicted in anti-Sikh riots case, passes away