| Monday, 26th October 2026, 12:12 pm

സിനിമ എനിക്ക് എക്സൈറ്റ്മെന്റ് തന്നിട്ടില്ല; ആ ക്യാരക്ടറിന് വേണ്ടി ശ്വേതാ മേനോനെ ആലോചിച്ചാലോയെന്ന് പറഞ്ഞിരുന്നു: സജിത മഠത്തിൽ

അനുപമ കെ. സീത

ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും, നാടകാകൃത്തും, അധ്യാപികയുമായ സജിത മഠത്തിൽ. ആദ്യ സിനിമയിലൂടെ തന്നെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടിക്ക് ലഭിച്ചിരുന്നു. ജോയ് മാത്യു സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ഷട്ടർ എന്ന സിനിമയിലെ അഭിനയത്തിനാണ് നടിക്ക് അവാർഡ് ലഭിച്ചത്.

ഷട്ടറിനു ശേഷം കിസ്മത്, വൈറസ്, പട, 32 മുതൽ 44 വരെ എന്നീ നാല് സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു. സിനിമ തനിക്ക് എക്സൈറ്റ്മെന്റ് തന്നിട്ടില്ലെന്നാണ് സജിത പറയുന്നത്. ദി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ സിനിമ കൃത്യമായി ഫോളോ ചെയ്യുന്ന ഒരാളല്ല. എന്റെ വീട്ടിലൊന്നും അങ്ങനെ സിനിമ കാണിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നില്ല. ഞാൻ വലുതാകുമ്പോഴും അതിനൊന്നും ആയിരുന്നില്ല എനിക്ക് ഇമ്പോർട്ടൻസ്. വല്ലപ്പോഴും ഒക്കെ സിനിമ കാണുമെന്നല്ലാതെ അങ്ങനെ ഇന്നത്തെ പോലത്തെ ഒരു പാഷൻ അതിനോട് ഉണ്ടായിരുന്നില്ല. ഷട്ടർ അഭിനയിക്കുമ്പോഴൊന്നും എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു.

ഷട്ടർ.Photo. Screen Grab/Youtube.com

പക്ഷേ അഭിനയിച്ചൊക്കെ കഴിഞ്ഞ് അത് റിലീസ് ചെയ്ത് അതിന് സ്റ്റേറ്റ് അവാർഡ് കിട്ടുന്നു, ആളുകൾ എന്നെ റെക്കഗനൈസ് ചെയ്യാൻ തുടങ്ങുന്നു. ഞാൻ ഇത്രയും വർഷം പല രീതിയിൽ പണിയെടുത്തിട്ടുണ്ട്, സൊസൈറ്റിയിൽ പക്ഷേ നടിയാകുമ്പോഴാണ് നമ്മളെ ആളുകൾക്ക് മനസിലാവുന്നത്. അതിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരു കിക്ക് ഉണ്ട്, എന്തൊക്കെ പറഞ്ഞാലും ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് നമ്മൾ അംഗീകരിക്കപ്പെടുന്നു എന്നുള്ളത് നമുക്ക് ഭയങ്കര സന്തോഷം നൽകും. അതിനുശേഷമാണ് ശെരിക്കും ഞാൻ സിനിമയിലേക്ക് കയറുന്നതും സിനിമകൾ ഒബ്സർവ് ചെയ്യാൻ എനിക്ക് തോന്നി തുടങ്ങിയതൊക്കെ,’ നടി പറഞ്ഞു.

സിനിമയെ മനസിലാക്കുന്നതും സിനിമ ലോകം അറിയുന്നതും ഒക്കെ തന്നെ ഷട്ടർ വന്നതിനുശേഷമാണെന്നും അതൊരു പുതിയ ലോകത്തിലേക്ക് താൻ എൻട്രി ചെയ്യുന്നത് പോലെയായിരുന്നുവെന്നും നടി വ്യക്തമാക്കി. ജോയ് മാത്യു ഷട്ടറിന്റെ കഥ പറഞ്ഞപ്പോൾ താനതിൽ അഭിനയിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹത്തിന്റെ ആദ്യ സിനിമയായതുകൊണ്ടും വലിയ താരങ്ങൾ അഭിനയിക്കുന്ന വലിയ സിനിമയായതുകൊണ്ടും ശ്വേതാ മേനോനെ പോലെയുള്ള ഒരു നടിയെ ആലോചിച്ചൂടെയെന്ന് താൻ പറഞ്ഞിരുന്നുവെന്നും നടി വ്യക്തമാക്കി.

‘അന്നാണെങ്കിൽ ഈ സോൾട്ട് ആൻഡ് പേപ്പർ ഒക്കെ ഭയങ്കര ഇതായിട്ട് നിൽക്കുന്ന സമയമാണ്. ഞാൻ പറഞ്ഞു നമുക്ക് ശ്വേതാ മേനോനെ ആലോചിച്ചാലോ ആ ക്യാരക്ടറിന് അതായിരിക്കും വർക്കാവുക. കാരണം നീ ആദ്യമായിട്ട് ചെയ്യുന്ന ഒരു വർക്ക് അല്ലേ നിനക്ക് അതല്ലേ നല്ലത് എന്ന്  ‘നീയിങ്ങനെ പറഞ്ഞതുകൊണ്ട് ഇനി നീ തന്നെ ഇത് ചെയ്യുന്നത്’ എന്നാണ് ജോയ് പറഞ്ഞത്’, സജിത പറഞ്ഞു.

Content Highlight: Sajitha Madathil stated that cinema had not given her any excitement and mentioned that it had been suggested whether they should consider Shweta Menon for that character.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more