| Saturday, 30th November 2019, 8:55 pm

ഷെയ്ന്‍ നിഗത്തിനെതിരെ പെയ്ഡ് ന്യൂസ് ചെയ്യാന്‍ ആവശ്യം; സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട് സംവിധായകന്‍ സാജിദ് യഹിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ പെയ്ഡ് ന്യൂസ് നല്‍കാന്‍ തന്റെ സുഹൃത്തിനോട് ഒരാള്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ. സുഹൃത്തിനു വന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഫേസ്ബുക്ക് വഴി സാജിദ് പുറത്തുവിട്ടു.

ഇതു വായിച്ചതില്‍പ്പിന്നെ ഒരു കാര്യം ഉറപ്പിച്ചെന്നും ഇനിയങ്ങോട്ട് തന്നാല്‍ക്കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയ്‌നിന്റെ കൂടെയായിരിക്കുമെന്നും സാജിദ് കുറിച്ചു.

പെയ്ഡ് ന്യൂസ് ചെയ്യണമെന്നാവശ്യപ്പെട്ട് മോജു മോഹന്‍ എന്ന തന്റെ സുഹൃത്തിനു വന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സാജിദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം മോജു സാജിദിന് അയച്ച സന്ദേശവും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെയാണ്:

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നു രണ്ടുദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയ്ന്‍ നിഗം ആണ് വിഷയം.

ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍, ഷെയ്ന്‍ നിഗത്തിനെതിരെ പോസ്റ്റ്‌സ്, സ്‌റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്’. വാര്‍ത്തകളില്‍ നിന്നറിഞ്ഞ ഷെയ്ന്‍ നിഗം വില്ലനായിരുന്നു. പക്ഷേ പിന്നാമ്പുറങ്ങള്‍ അറിയാത്തതുകൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല.

ഒരു കാര്യമുറപ്പാണ്. ഷെയ്ന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. വിലക്കിനോടു യോജിപ്പില്ല. ഒതുക്കലിനോടും.’- എന്നായിരുന്നു സാജിദിന് മോജു മോഹന്‍ അയച്ച സന്ദേശം.

Latest Stories

We use cookies to give you the best possible experience. Learn more