| Friday, 18th July 2014, 11:29 am

കോമണ്‍വെല്‍ത്ത് ഗെയിംസ്: പരിക്ക് വില്ലന്‍, സൈന പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും സൈന നെഹ്‌വാള്‍ പിന്മാറി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസ് ടൂര്‍ണമെന്റിനിടെയാണ് സൈനയുടെ തുടയ്ക്ക് പരിക്കേറ്റത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസ് ജേതാവായിരുന്നു സൈന. സൈനയുടെ പിന്മാറ്റത്തോടെ  ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നത്.

പരിക്കുമായി കളിക്കുന്നത് പ്രയാസപ്പെട്ട കാര്യമാണ്. പരിക്ക് കാരണം കോമണ്‍വെല്‍ത്ത് ഗെയിംസിനായി മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താനായില്ല. വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ തിരിച്ചു വരാനാണ് തന്റെ തീരുമാനം. സൈന നെഹ്‌വാള്‍ അറിയിച്ചു.

സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ അടുത്താഴ്ച്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more